കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിക്കും കൂട്ടുപ്രതികൾക്കും ജാമ്യമില്ല. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

സുപ്രധാന തെളിവുകൾ പൾസർ സുനി നശിപ്പിച്ചുവെന്ന് വാദിച്ച പ്രൊസിക്യൂഷൻ ഇയാൾക്ക് ജാമ്യം അഅനുവദിച്ചാൽ വിചാരണയ്ക്ക് പോലും ലഭിച്ചേക്കില്ലെന്ന ആശങ്കയും പങ്കുവച്ചു. ഇതംഗീകരിച്ചാണ് കോടതി സുനിയുടെ ജാമ്യാപേക്ഷ തള്ളിയത്.

പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ഉണ്ട്. ആ നിലയ്ക്ക് ജാമ്യം നൽകാനാവില്ലെന്നും കോടതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ