Latest News

വാക്സിന്‍ ഇടവേളയില്‍ ഇളവ്; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല

ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കിറ്റക്സ് കമ്പനി നൽകിയ ഹർജിയിലായിരുന്നു കോവിഷീല്‍ഡിന്റെ ഇടവേള 28 ദിവസമായി കുറച്ചു കൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്

Orthodox church, orthodox church catholicos election, orthodox church catholicos election Kerala high court, high court, Catholicos, Catholica, ഓർത്തഡോക്സ്, ഓർത്തഡോക്സ് സഭ, കാതോലിക്കാ, കാതോലിക്കാ തിരഞ്ഞെടുപ്പ്, ഹൈക്കോടതി, ഹൈക്കോടതിയിൽ ഹർജി, kerala news, latest news, indian express malayalam, ie malayalam

കൊച്ചി: പണം നൽകി വാക്സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് ദൂര വ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും സ്റ്റേ ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും കോടതി ഇടപെട്ടില്ല.

കിറ്റക്സ് കമ്പനിയുടെ ഹർജിയിൽ വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ചതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഹർജി വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

രണ്ടാം ഡോസ് വാക്സിൻ നൽകിയ ജീവനക്കാരുടെ എണ്ണം അറിയിക്കാൻ കിറ്റക്സിന് കോടതി നിർദേശം നൽകി. ഫലപ്രാപ്തി കണക്കിലെടുത്താണ് രണ്ട് ഡോസുകൾക്കിടയിൽ 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും വാക്സിൻ നയത്തിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം വ്യക്തമാക്കി.
കിറ്റക്സ് ജീവനക്കാര്‍ ആദ്യ ഡോസ് വാക്സിനെടുത്ത് 84 ദിവസം കഴിഞ്ഞെന്നും വാക്സിനേഷന്‍ നടത്താന്‍ കിറ്റക്സിന് തടസ്സമില്ലെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.

ചില വിഭാഗങ്ങൾക്ക് ഇടവേള നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാക്സിൻ ഇടവേള 28 ദിവസമായി കുറച്ചു കൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.

Also Read: പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court covid vaccine interval central government

Next Story
പുരാവസ്തു തട്ടിപ്പ്: മോന്‍സണെ സഹായിക്കാന്‍ പൊലീസ് ഇടപെടല്‍; ഐജിക്ക് കാരണം കാണിക്കല്‍ നോട്ടീസ്Monson Mavunkal Case Kerala Police
The moderation of comments is automated and not cleared manually by malayalam.indianexpress.com