കൊച്ചി: മുൻ മന്ത്രി ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. എന്നാൽ കേസ് നിലനിൽക്കില്ലെന്ന സർക്കാർ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. നിലനിൽക്കാത്ത കേസ് ആർക്കുവേണ്ടി എടുത്തതാണെന്നും ആരുടെയെങ്കിലും വായടപ്പിക്കാനാണോ കേസെടുത്തതെന്നും ഹൈക്കോടതി. എല്ലാം കോടതിയുടെ തലയിൽകെട്ടിവച്ച് രക്ഷപ്പെടാനാണോ ശ്രമമെന്നും കോടതി ചോദിച്ചു.

ജയരാജനെതിരായ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും നിയമനത്തിലൂടെ ആരും ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടാക്കിയിട്ടില്ലെന്നുമാണ് സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കേസിൽ സർക്കാർ ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായിട്ടില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് സർക്കാർ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ