/indian-express-malayalam/media/media_files/uploads/2018/06/jasna.jpg)
കൊച്ചി: കോട്ടയത്ത് നിന്ന് കാണാതായ ജസ്‌നയെ കണ്ടെത്താനുളള അന്വേഷണത്തിൽ പൊലീസിനെ അതിരൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കേസന്വേഷണത്തിന്റെ നില കേരള പൊലീസ് അറിയിച്ചപ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം.
"സൂചനയില്ലാതെ കാട്ടിലും കടലിലും തിരഞ്ഞാൽ ഒന്നും കിട്ടില്ല," എന്നാണ് ഹൈക്കോടതി പറഞ്ഞത്. ജസ്‌ന എവിടെയുണ്ടെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പൊലീസ് ഊഹാപോഹങ്ങൾക്ക് പിന്നാലെ പോവുകയാണെന്നും കേസന്വേഷണം തൃപ്‌തികരമല്ലെന്നും ജസ്‌നയുടെ അച്‌ഛൻ ജയിംസ് പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ജസ്‌നയുടെ സഹോദരന്റെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. അന്വേഷണം സിബിഐയെ ഏൽപ്പിക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനും സിബിഐക്കും നോട്ടീസ് അയക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us