കൊച്ചി: അഴിക്കോട് എംഎല്‍എ കെ.എം.ഷാജി അയോഗ്യനെന്ന് ഹൈക്കോടതി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി.നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

തിരഞ്ഞെടുപ്പ് കാലത്ത് കെ.എം.ഷാജി വര്‍ഗ്ഗീയത പ്രചരിപ്പിച്ചെന്നും വര്‍ഗ്ഗീയ ധ്രുവീകരണത്തിന്  ശ്രമിച്ചെന്നുമായിരുന്നു നികേഷ് കുമാറിന്റെ പരാതി. ആറ് വര്‍ഷത്തേക്ക് ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കെ.എം.ഷാജി അയോഗ്യനായതോടെ അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഉത്തരവില്‍ സ്‌റ്റേയ്ക്ക് ശ്രമിക്കുമെന്നും നിയമ വിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടി സ്വീകരിക്കുമെന്നും ഷാജി പ്രതികരിച്ചു.

വിധി തനിക്ക് അപമാനമാണെന്നും കോടതിയെ തന്‍റെ ഭാഗം ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നും ഷാജി പറഞ്ഞു. കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തില്‍ നിന്നും  തുടർച്ചയായി രണ്ടാം തവണയാണ്  മുസ്‌ലിം ലീഗ് നേതാവായ ഷാജി ജയിച്ചത്. 2011 ലാണ് സി പി എമ്മിന്റെ കുത്തക സീറ്റായിരുന്ന അഴീക്കോട് മുസ്‌ലിം ലീഗ് പിടിച്ചെടുക്കുന്നത്. സി പി എമ്മിലെ സിറ്റിങ് എം എൽ എയായിരുന്ന എം. പ്രകാശനെ തോൽപ്പിച്ചാണ് 2011ൽ ഷാജി അഴീക്കോട് സീറ്റ് പിടിച്ചെടുത്തത്.  2016 ൽ രണ്ടാം തവണ വീണ്ടും മത്സരിച്ച ഷാജി അഴീക്കോട് മണ്ഡലത്തിൽ വീണ്ടും ജയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.