കൊച്ചി: ബലാൽസംഗത്തിനിരയായ പതിമൂന്നുകാരിക്ക് അടിയന്തര ഗർഭഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി. പ്രത്യേക സിറ്റിങ് നടത്തിയാണ് ഉത്തരവ്. പെൺകുട്ടിയുടെ പിതാവ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ബച്ചു കുരിയൻ തോമസിന്റെ ബഞ്ച് പരിഗണിച്ചത്. കുട്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ഉത്തരവെന്നു കോടതി വ്യക്തമാക്കി.
പതിനാലുകാരനായ സഹോദരനാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത കോടതി 24 മണികൂറിനകം ഗർഭഛിദ്രം നടത്താൻ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് നിർദേശിച്ചു.
Read More: ‘വൈഗയുടെ കൊലയ്ക്ക് കാരണം സാമ്പത്തിക ബാധ്യത’; സനു മോഹൻ കുറ്റം സമ്മതിച്ചെന്ന് റിപ്പോർട്ട്
കേസുള്ള സാഹചര്യത്തിൽ ഡിഎൻഎ പരിശോധനക്കായി ഗർഭസ്ത ശിശുവിന്റെ കോശങ്ങൾ സൂക്ഷിക്കാനും ഉത്തരവിട്ടു. മെഡിക്കൽ ബോർഡിന്റെ റിപോർട് പരിശോധിച്ചാണ് കോടതി അടിയന്തര നടപടി നിർദേശിച്ചത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച പതിമൂന്നുകാരി പരിശോധനയിൽ ആറു മാസം ഗർഭിണിയാണന്ന് കണ്ടെത്തുകയായിരുന്നു.