കൊച്ചി: കയ്യേറ്റ വിഷയങ്ങളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. മൂന്നാര്‍ കയ്യേറ്റ വിഷയത്തിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. പുറമ്പോക്ക് ഭൂമി പതിച്ചുനല്‍കുന്നത് പൊതുതാല്‍പര്യം കണക്കിലെടുത്ത് വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. അല്ലെങ്കില്‍ അത് ജനങ്ങളോടുള്ള വഞ്ചനയാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. മൂന്നാറിൽ സർക്കാർ കയ്യേറ്റം പ്രോൽസാഹിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ സമിതി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി സർക്കാരിനെ വിമർശിച്ചത്.

മൂന്നാറിൽ സർക്കാർ കയ്യേറ്റം  പ്രോത്സാഹിപ്പിക്കുകയാണെന്നു  ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ സമിതി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി സർക്കാരിനെ വിമർശിച്ചത്.  സർക്കാർ കയ്യേറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നും അനധികൃത നിർമാണങ്ങൾക്ക് എൻഒസി നൽകുകയാണെന്നുമാണ് ഹർജിയിലെ ആരോപണം.  കെട്ടിടങ്ങൾക്ക് വൈദ്യുതി – കുടിവെള്ള കണക്ഷനുകൾ നൽകുകയാണെന്നും
ഹർജിയിൽ ആരോപിക്കുന്നു.

Read Also:കേരളത്തിലെ കലാലയാന്തരീക്ഷത്തിലേക്ക് ഒരു സൂചിക

എൻഒസി  നൽകിയതിൽ തെറ്റില്ലെന്ന് സർക്കാർ നിലപാടെടുത്തു. പ്രാഥമിക സൗകര്യങ്ങളായ കുടിവെള്ളവും വൈദ്യുതിയും നിഷേധിക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. നിഷേധിച്ചാൽ അത് സുപ്രീം കോടതി വിധിയുടെ ലംഘനമാവുമെന്നും സർക്കാർ ബോധിപ്പിച്ചു.  കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

അനധികൃത ഫ്ളക്സ്  ബോർഡുകൾ നിയന്ത്രിക്കുന്നതിൽ സർക്കാരിന് ബോധപൂർവമായ വീഴ്ചയുണ്ടായി എന്നും ഹൈക്കോടതിയിൽ നിന്ന് വിമർശനമുണ്ടായി.  14 ഉത്തരവുകൾ ഇറക്കിയിട്ടും ഒന്നു പോലും ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ ഭാഗത്തുനിന്ന് നടപടിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി.  ഫ്ളക്സ് നിയന്ത്രണത്തിന് പരസ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.