സർക്കാർ കബളിപ്പിക്കുന്നു; കോതമംഗലം ചെറിയപള്ളി വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ജില്ലാ കലക്ടർ തൽസ്ഥാനത്തിരിക്കാൻ യോഗ്യനല്ലന്നും പൊലിസ് പരാജയമാണന്നും കോടതി വിമർശിച്ചു

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാർ കോടതിയെ കബളിപ്പിക്കുകയാണന്ന് ഹൈക്കോടതി. ജില്ലാ കലക്ടർ തൽസ്ഥാനത്തിരിക്കാൻ യോഗ്യനല്ലന്നും പൊലിസ് പരാജയമാണന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യക്കേസ് വിധി പറയാനായി ജസ്റ്റീസ് പി.ബി.സുരേഷ് കുമാർ മാറ്റി. രണ്ടു ദിവസത്തിനകം ഉത്തരവുണ്ടാവുമെന്നും അതിനു മുൻപ് സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ആവാമെന്നും കോടതി വ്യക്തമാക്കി.

പൊലീസിനെ വിശ്വസിക്കാൻ ആവില്ല. വിധി നടപ്പാക്കുന്നതതിന് ഒരു വർഷം കോടതി കാത്തിരുന്നു. ഇനി അനുവദിക്കാനാവില്ല. സ്റ്റേറ്റ് അറ്റോർണി പരാജയമാണന്നും കോടതി വിമർശിച്ചു. സമയം അനുവദിക്കണമെന്ന അറ്റോർണിയുടെ ആവശ്യം കോടതി തള്ളി.

Also Read: ‘നിങ്ങൾ കോടതിക്കു മുകളിലല്ല’; കോതമംഗലം പള്ളിവിഷയത്തിൽ കലക്ടറോട് ഹെെക്കോടതി

താക്കോൽ ഏറ്റെടുത്ത് സൂക്ഷിക്കാമെന്ന് അറ്റോർണി പറഞ്ഞെങ്കിലും ഇത്രയും നാൾ അതിന് സാധിച്ചില്ലെന്നും ഇനി താക്കോൽ കോടതിയിൽ ആണ് സമർപ്പിക്കേണ്ടത് എന്നും കോടതി വാക്കാൽ പരാമർശിച്ചു. കോടതി ഉത്തരവുകളുടെ അന്തസ് ഉയർത്തേണ്ട നടപടി കോടതി തന്നെ ചെയ്യുമെന്നും കബളിപ്പിക്കാമെന്ന് കരുതേണ്ടന്നും കോടതി വ്യക്തമാക്കി.

പള്ളിയോട് ചേർന്ന് കോവിഡ് സെസ്റ്റർ തുടങ്ങിയത് രാഷ്ടീയക്കളിയാണെന്നും കോടതി ചുണ്ടിക്കാട്ടി. സംസ്ഥാനത്ത് കേന്ദ്രസേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ കോടതിക്ക് കൈമാറി.

Also Read: കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി: സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു

കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് പക്ഷത്തിന് കൈമാറണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചിരുന്നു. പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാരും യാക്കോബായ പക്ഷവും അടക്കം സമർപ്പിച്ച അഞ്ച് അപ്പീലുകൾ ഡിവിഷൻ ബഞ്ച് തള്ളി. പള്ളി പിടിച്ചെടുക്കാനും ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്നു നിർദേശിക്കാനും കോടതിക്ക് അധികാരമുണ്ട്. ആൾക്കൂട്ടം ഉണ്ടന്ന് പറഞ്ഞ് വിധി നടപ്പാക്കാതിരിക്കാനാവില്ല. അനുരജ്ഞനവും 34 ലെ ഭരണഘനാ ഭേദഗതിയും കേസിലെ കക്ഷികൾ തമ്മിലുള്ള വിഷയമാണെന്നും കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court against government and police in kothamangalam church issue

Next Story
പ്ലസ് ടു കോഴക്കേസ്: കെ.എം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നുKM Shaji, MLA Shaji, High Court, Nikesh Kumar, Azhikode, ie malayalam, കെഎം ഷാജി, എംഎല്‍എ, ഹെെക്കോടതി. അഴീക്കോട്, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com