നടി ലീന മേരി പോളിന്റെ പേരിൽ കേരളത്തിൽ കേസുകളുണ്ടോ? ഹൈക്കോടതിയുടെ ചോദ്യം

അധോലോക രാജാവ് രവി പൂജാരിയിൽ നിന്ന് ഭീഷണിയുണ്ടെന്നാണ് ഹർജി

kochi, gun fire, leena maria paul, actress, beauty parlour, gun, ie malayalam, കൊച്ചി. വെടിവെപ്പ്, നടി, ലീന മരിയ, അധോലോകം, ബ്യൂട്ടീപാർലർ, ഐഇ മലയാളം

കൊച്ചി: വിവാദമായ കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ പരാതിക്കാരിയായ നടി ലീന മേരി പോളിനെതിരെ കേരളത്തിൽ കേസുകളുണ്ടോയെന്ന് കേരള ഹൈക്കോടതി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ലീന മരിയ പോൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

അധോലോക രാജാവ് രവി പൂജാരിയിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നാണ് ലീന മരിയ പോൾ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം, ലീന മരിയ പോളുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ നൽകാൻ ഹൈക്കോടതി പൊലീസിന് സമയം അനുവദിച്ചു.

Read More: കൊച്ചിയിലെ വെടിവയ്പ്പ്; ധർമ്മജന്റെ മത്സ്യക്കടയ്‌ക്ക് ‘അരലക്ഷം’ നഷ്ടം

രവി പൂജാരിയിൽ നിന്ന് നിരന്തരം ഭീഷണി നേരിടുന്നെണ്ടെന്നും 25 കോടി തന്നോട് ആവശ്യപ്പെട്ടെന്നുമാണ് പരാതിയിൽ പറയുന്നത്. തന്റെ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ രവി പൂജാരി തന്നെയാണെന്നും അവർ പറഞ്ഞു.

നാല് ദിവസം മുൻപാണ് രണ്ട് പേർ ബൈക്കിലെത്തിയ ശേഷം നടിയുടെ എറണാകുളം കടവന്ത്ര യുവജനസമാജം റോഡിലുളള ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർത്തത്. എയർ പിസ്റ്റൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 0.22 കാലിബർ പെല്ലറ്റ് കൊണ്ട് ചുവരിൽ വീണ അടയാളം പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

Read More: ബ്യൂട്ടി പാർലർ വെടിവയ്പ്: കൊച്ചിയെ നടുക്കിയത് ’50 പൈസ’യുടെ വെടിയുണ്ട

അക്രമികൾ ഉപേക്ഷിച്ച് പോയ പേപ്പറിൽ രവി പൂജാരി എന്ന് എഴുതി വച്ചിരുന്നു. ഇത് അധോലോക രാജാവിനെ ഉദ്ദേശിച്ചുളളതാണെന്ന് നടിയാണ് മൊഴി നൽകിയത്. കുറച്ചുനാളുകളായി നടി സ്വകാര്യ സുരക്ഷാ ഗാർഡുമാരുമായാണ് സഞ്ചാരം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court actor leena maria paul kochi gun fire kerala police

Next Story
സി.കെ.പത്മനാഭന്‍ നിരാഹാര സമരം അവസാനിപ്പിച്ചു; സമരം ഏറ്റെടുത്ത് ശോഭ സുരേന്ദ്രന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express