കൊച്ചി: പ്രളയത്തിൽ ദുരിതം​ അനുഭവിക്കുന്നവർക്ക് വീട്ടിലേക്ക് വരാമെന്ന് ടൊവിനോ തോമസ്. തന്‍റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്ക് വേണമെങ്കിലും അങ്ങോട്ട് താമസിക്കാനായി എത്താമെന്നാണ് ടൊവിനോ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. വീട്ടിൽ ഇപ്പോൾ കറന്റ് ഇല്ലെന്ന പ്രശ്നം മാത്രമേയുള്ളൂ എന്നും കുറിപ്പിൽ പറയുന്നുണ്ട്.

ഇതുവരെ കാണാത്ത പ്രളയഭീതിയിലൂടെ കേരളം കടന്നു പോകുമ്പോൾ, ഒന്നിച്ച് നിന്ന് പ്രതിസന്ധിഘട്ടത്തെ നേരിടുകയാണ് മലയാളികൾ. പ്രളയത്തിൽപ്പെട്ടവരെ നിലവിൽ സുരക്ഷിതമായ തങ്ങളുടെ താമസ സ്ഥലങ്ങളിലേക്ക് ക്ഷണിക്കാൻ തയ്യാറായി ടൊവിനോയെ പോലെ നിരവധിപേരാണ് മുന്നോട്ടുവരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലും വെള്ളം കയറുന്ന ഈ സാഹചര്യത്തിൽ പലർക്കും ആശ്വാസകരമാകുന്നുണ്ട് ഷെൽട്ടർ വാഗ്‌ദാനം ചെയ്യുന്ന ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ. ഇതിനായി സോഷ്യൽ മീഡിയ സൗകര്യങ്ങൾ ഏറ്റവും ഫലപ്രദമായി ന്നെ ഉപയോഗിക്കപ്പെടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

Live Updates: കേരള പ്രളയം; തൽസമയ വാർത്തകൾ

കൂടുതൽ ആളുകൾ സമീപപ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവർക്ക് ഷെൽട്ടർ വാഗ്‌ദാനം ചെയ്ത് മുന്നോട്ട് വരുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ