/indian-express-malayalam/media/media_files/uploads/2020/08/Heavy-Rain-Wayanad.jpg)
വയനാട്: മഴക്കെടുതിയിൽ വിറങ്ങലിച്ച് മലയോര ജില്ലകൾ. വയനാട്, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയും ഉരുൾപ്പൊട്ടൽ ഭീഷണിയും. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ട്. മലയോര മേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് വയനാട് മുണ്ടക്കെെ മേഖലയിൽ സ്ഥിതി ഗുരുതരമാക്കിയത്. മുണ്ടക്കെെ മേഖലയിൽ നിന്നു പുറത്തേക്ക് കടക്കാനുള്ള പാലം പൂർണമായും തകർന്നു. മുണ്ടക്കെെ പുഞ്ചിരിമട്ടം വനമേഖലയിലാണ് അതിതീവ്ര മഴ ലഭിച്ചത്. 24 മണിക്കൂറിനിടെ ഏകദേശം 1,500 മില്ലിമീറ്റർ മഴ ലഭിച്ചെന്നാണ് റിപ്പോർട്ട്.
Read Also: ലയങ്ങൾ കാണാനില്ല സാർ, അതിലെല്ലാം ആളുകളുണ്ടായിരുന്നു; വിറങ്ങലിച്ച് രാജമല
ഗുരുതര സാഹചര്യം കണക്കിലെടുത്ത് മുണ്ടക്കെെ മേഖലയിൽ നിന്നുള്ളവരെ നേരത്തെ തന്നെ മാറ്റിപാർപ്പിച്ചിരുന്നു. അതുകൊണ്ട് വൻദുരന്തം ഒഴിവായി. ചില ഒറ്റപ്പെട്ട വീടുകളിൽ നിന്നുള്ളവരെ മാറ്റിപാർപ്പിക്കാനുള്ള ശ്രമങ്ങൾ തീവ്രമായി നടക്കുന്നു. പാലം തകരുകയും ഉരുൾപൊട്ടലുണ്ടാകുകയും ചെയ്‌തെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
Read Also; Kerala Weather Live Updates: മൂന്നാർ രാജമലയിലെ മണ്ണിടിച്ചിൽ; നാലുമരണം, നിരവധിപേര്‍ മണ്ണിനടിയില്‍
അതേസമയം, ഇടുക്കി രാജമലയിലെ പെട്ടിമുടി എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാലുപേർ മരിച്ചു. എൺപതിലധികം പേരാണ് ഇവിടെ താമസിക്കുന്നത്. നിരവധി പേർ കുടുങ്ങിയതായാണ് സൂചന. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്. വിവിധ ലയങ്ങളിലായി 83 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്‌ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.