കൊച്ചി: ചൂട് ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് മാസത്തേക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വെയിലത്ത് ജോലി വിലക്കി ലേബര്‍ കമ്മീഷ്ണര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ഉയര്‍ന്ന താപനിലയില്‍ മൂന്ന് ഡിഗ്രി വരെ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. ഉഷ്ണതരംഗം രണ്ട് മാസത്തേക്ക് കൂടി തുടരാനാണ് സാധ്യത.
Read More: കുടിവെള്ള ക്ഷാമത്തിന് പരിഹാരമൊരുക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ്
വെയിലത്ത് ജോലി ചെയ്യുന്നത് സൂര്യാഘാതമേല്‍ക്കാന്‍ കാരണമാകുമെന്നതിനാലാണ് ജോലി സമയത്തില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയുള്ള സമയത്ത് വിശ്രമ വേളയാണ്. പകരം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയുള്ള സമയത്ത് എട്ട് മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയാകും.
ജോലി സമയം നിജപ്പെടുത്തിയുള്ള ഉത്തരവ് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഏപ്രില്‍ 31 വരെ ഉത്തരവ് നിലനില്‍ക്കും. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് ഇക്കാര്യത്തെ കുറിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തായി സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.