/indian-express-malayalam/media/media_files/uploads/2017/02/Jishnu1.jpg)
തൃശ്ശൂര്‍ : പാമ്പാടി നെഹ്റു കോളേജിൽ വിദ്യാർത്ഥികളെ മാനേജ്മെന്റ് കരുതിക്കൂട്ടി തോൽപ്പിച്ചെന്ന പരാതി ശരിവച്ച് സർവ്വകലാശാല നിയോഗിച്ച സമിതി. വിദ്യാർത്ഥികൾ നൽകിയ പരാതി അന്വേഷിച്ചാണ് വിദ്യാർത്ഥികളെ മനപ്പൂർവ്വം തോൽപ്പിച്ചതാണെന്ന് സർവ്വകലാശാല സമിതി കണ്ടെത്തിയത്.
അതേസമയം പാമ്പാടി നെഹ്റു കോളേജ് ഇപ്പോഴും തങ്ങൾ തോൽപ്പിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ജിഷ്ണു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മാനേജ്മെന്റിനെതിരെ മൊഴി നൽകിയ ഡി ഫാം വിദ്യാര്‍ത്ഥികളായ അതുല്‍, വസീം ഷാ, മുഹമ്മദ് ആഷിക് എന്നിവരെ പ്രാക്ടികല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചെന്നാണ് പരാതി.
രണ്ടുവട്ടം തുടർച്ചയായി പ്രാക്ടിക്കൽ പരീക്ഷയിൽ പരാജയപ്പെട്ടപ്പോഴാണ് വിദ്യാർത്ഥികൾക്ക് സംശയം തോന്നിയത്. ഇവർ വിവരാവകാശ നിയമ പ്രകാരം മാർക് ലിസ്റ്റ് വാങ്ങുകയും പരിശോധിക്കുകയും ചെയ്തു. മാർക്കുകൾ വെട്ടിത്തിരുത്തിയതായി കണ്ടെത്തിയതോടെയാണ് വിദ്യാർത്ഥികൾ ആരോപണവുമായി രംഗത്ത് വന്നത്. പിന്നീട് കേരള ആരോഗ്യ സർവ്വകലാശാലയ്ക്ക് പരാതി നൽകുകയായിരുന്നു.
മൂന്ന് വിദ്യാർത്ഥികൾക്കും മറ്റൊരു കോളേജിൽ വച്ച് പ്രാക്ടിക്കൽ പരീക്ഷ നടത്താൻ സർവ്വകലാശാല സമിതി നിർദ്ദേശിച്ചു. എന്നാൽ തിയറി പരീക്ഷയിൽ അടക്കം മൂന്ന് വിദ്യാർത്ഥികളും മോശം പ്രകടനം നടത്തിയെന്നും മനപ്പൂർവ്വം തോൽപ്പിച്ചിട്ടില്ലെന്നുമാണ് മാനേജ്മെന്റ് വാദം. ഈ മാസം 31 ന് ഈ വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.