Latest News

പരിഭ്രാന്തി പരത്തിയെന്ന് കുറ്റപ്പെടുത്തി, കേരളം ശരിയായ പാതയിലാണെന്ന് സമയം തെളിയിച്ചു: കെ.കെ.ശൈലജ

ഞങ്ങളുടെ ആസൂത്രണവും തയ്യാറെടുപ്പുമാണ് ഞങ്ങളുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ

K K Shailaja, kerala health minister, കെകെ ശൈലജ, kerala coronavirus, കേരള മോഡൽ, kerala coronavirus cases, കൊറോണ വൈറസ്, kerala coronavirus success, kerala covid-19 deaths, pinarayi vijayan, ie malayalam, ഐഇ മലയാളം

ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചു. ഇത് രാജ്യാന്തര മാധ്യമങ്ങളും വിവിധ ഭരണാധികാരികളും അംഗീകരിക്കുകയും സംസ്ഥാനത്തെ പ്രശംസിക്കുകയും ചെയ്ത കാര്യമാണ്. എങ്ങനെ സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഇന്ത്യൻ എക്‌സ്‌പ്രസിനോട് മനസ് തുറക്കുന്നു.

കേരളത്തിന് കോവിഡ്-19 ഭീതിയൊഴിഞ്ഞോ?

ഒരു മാസത്തിനുള്ളിൽ കോവിഡ്-19 പ്രശ്നം പൂർണമായും പരിഹരിക്കാനാകുമെന്ന് ഞങ്ങൾ കരുതുന്നില്ല. നിലവിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്, ഒപ്പം കൂടുതൽ ആളുകൾക്ക് രോഗം ഭേദമാവുകയും ചെയ്തു. മറ്റൊരു ആശ്വാസം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച കൂടുതൽ ആളുകളും ഗൾഫ് രാജ്യങ്ങളിൽ നിന്ന് വന്നവരായിട്ട് കൂടി സമൂഹവ്യാപനം ഉണ്ടായിട്ടില്ല എന്നതാണ്. അതേസമയം, ഞങ്ങൾ ഒരു ആശ്വാസ തീരത്ത് എത്തിയിട്ടില്ല. അയൽ സംസ്ഥാനങ്ങളിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിന് ഒരു സുരക്ഷിത ദ്വീപായി തുടരാനാവില്ല. നിലവിലുള്ള ജാഗ്രതയും പ്രവർത്തന രീതിയും തുടരേണ്ടതുണ്ട്. നമ്മുടെ മുന്നിലുള്ള വലിയ ദൗത്യം മനസ്സിലാക്കികൊണ്ട് വിശ്രമിക്കാനാവില്ലെന്ന് ഞാൻ ആരോഗ്യ പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. അടുത്ത നാല്, അഞ്ച് മാസം കൂടി നമ്മുടെ പോരാട്ടം തുടരുമെന്നും അവരോട് പറഞ്ഞിട്ടുണ്ട്.

CM, Pinarayi Vijayan, മുഖ്യമന്ത്രി, പിണറായി വിജയൻ, Press meet, വാർത്ത സമ്മേളനം, Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19, ie malayalam, ഐഇ മലയാളം

എന്താണ് മുന്നിലുള്ള വെല്ലുവിളി?

പ്രവാസികളുടെ തിരിച്ചുവരവ് കേരളത്തിന് വലിയ വെല്ലുവിളിയാകും. ഗൾഫിൽ നിന്നുള്ള ആളുകൾ പങ്കുവച്ച വിഷമകരമായ അനുഭവങ്ങൾ നമ്മളെയും സങ്കടത്തിലാക്കുന്നുണ്ട്. പലർക്കും രോഗ ലക്ഷണങ്ങളുണ്ടെന്നും എന്നാൽ പരിശോധന നടക്കുന്നില്ലെന്നും അവർ പറയുന്നു. മുൻ‌ഗണനാ അടിസ്ഥാനത്തിൽ അവരെ തിരികെ കൊണ്ടുവരാൻ ഞങ്ങൾ തയ്യാറാണ്. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിൽ കേരളീയരുണ്ട്, പ്രത്യേകിച്ചും നിലവിൽ ഹോസ്റ്റലുകളിൽ കഴിയുന്ന വിദ്യാർത്ഥികൾ. ലോക്ക്ഡൗണിന് ശേഷം തിരികെ വരാൻ അവരും ആഗ്രഹിക്കുന്നു. ഈ ആളുകളെയെല്ലാം ക്വാറന്റൈൻ ചെയ്യുക എന്നത് അഭൂതപൂർവ്വമായ വെല്ലുവിളിയാകും. ഇത്തരത്തിൽ സംസ്ഥാനത്തേക്ക് ആളുകൾ എത്തുമ്പോൾ പരിശോധന കിറ്റുകളുടെ സ്റ്റോക്ക് ഉറപ്പാക്കേണ്ടതുണ്ട്. ഇപ്പോൾ 150ൽ താഴെ കേസുകളാണ് നമ്മൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ നമ്മുടെ ആസൂത്രണം പതിനായിരക്കണക്കിന് വേണ്ടിയാണ്.

ആ ഘട്ടത്തിനായിയുള്ള ഒരുക്കങ്ങൾ എങ്ങനെ?

ലോക്ക്ഡൗണിന് മുമ്പുള്ളതിനേക്കാൾ കർശനമായ സ്ക്രീനിങ്ങിന് വിമാനത്താവളത്തിൽ ശക്തമായ സംവിധാനം ഉണ്ടാകും. ഒരു വ്യക്തി പോലും സ്ക്രീനിങ് കഴിയാതെ പുറത്ത് പോകുന്നില്ലെന്ന് ഉറപ്പ് വരുത്താൻ കൂടുതൽ സംഘങ്ങളെ വിന്യസിക്കും. രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിലേക്കോ പൊതു ഐസൊലേഷൻ സെന്ററുകളിലേക്കോ മാറ്റും. എന്നാൽ അടുത്ത ഘട്ടത്തിൽ, ആളുകളുടെ എണ്ണം ഉയരുമ്പോൾ, എല്ലാവർക്കും അത്തരം സൗകര്യങ്ങൾ ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കില്ല. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഡിറ്റോറിയങ്ങളും ക്വാറന്റൈൻ സെന്ററുകളാക്കി മാറ്റേണ്ടതുണ്ട്. നന്നായി ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ചുമതലകൾ അത്ര ലളിതമല്ല. കൂടാതെ, ആരോഗ്യ പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുക എന്നതാണ് എന്റെ ജോലി. കാരണം മെഡിക്കൽ ടീമുകൾ കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി ബാച്ചുകളിൽ പ്രവർത്തിക്കുന്നു.

Also Read: ‘ഇത് അവരുടെ കൂടി നാട്’; പ്രവാസികൾക്കായി എന്തും ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി

കോവിഡിനെ പ്രതിരോധിക്കാൻ കേരളത്തിന് എങ്ങനെ സാധിച്ചു?

ഞങ്ങളുടെ ആസൂത്രണവും തയ്യാറെടുപ്പുമാണ് ഞങ്ങളുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ഞങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു. ജനുവരി ആദ്യം, വുഹാനിൽ ഒരു വൈറസ് സ്ഥിരീകരിച്ചപ്പോൾ തന്നെ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു. ഇന്റേൺഷിപ്പിനായി എന്നെ നേരത്തെ സമീപിച്ച വിദ്യാർഥികളുൾപ്പടെ നിരവധി മെഡിക്കൽ വിദ്യാർഥികൾ വുഹാനിലുള്ളതുകൊണ്ട് എനിക്ക് അപകടം മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വിദ്യാർത്ഥികൾ മടങ്ങിവരുമെന്നും അതിനാൽ നമ്മൾ ശ്രദ്ധിക്കണമെന്നും ഞാൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. 2018ൽ കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചതിന് ശേഷം ലോകത്ത് എവിടെ വൈറസ് കണ്ടെത്തിയതായുള്ള റിപ്പോർട്ടും സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ജനുവരി 24 ന് ഞങ്ങൾ ഒരു കർമപദ്ധതി ആരംഭിച്ചു, അത് എല്ലാ ജില്ലകളിലും നന്നായി പ്രവർത്തിക്കുകയും വുഹാനിൽ നിന്നുള്ള മൂന്ന് പോസിറ്റീവ് കേസുകളും അവരുടെ കോൺടാക്റ്റുകളെയൊന്നും ബാധിക്കാതെ ഞങ്ങൾ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു.

വുഹാന് ശേഷമുള്ള സാഹചര്യത്തെ എങ്ങനെ നേരിട്ടു?

വൈറസ് അക്രമണം അവസാനിച്ചുവെന്ന ധാരണയുണ്ടായിരുന്നു. ഇന്ത്യയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ജാഗ്രത കുറയ്ക്കാൻ പലരും എന്നെ ഉപദേശിച്ചു. സാർവത്രിക സ്ക്രീനിങ് നിലവിലില്ലെങ്കിലും വിമാനത്താവളം വഴി എത്തുന്നവരെ പരിശോധിക്കാൻ ഒരു സംഘത്തെ ഞങ്ങൾ നിയോഗിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെ ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതായി ചിലർ എന്നെ കുറ്റപ്പെടുത്തി. അമേരിക്കയിൽ നിന്ന് പഠിക്കാനും ആ രാജ്യത്തിന്റെ ലഘൂകരണ രീതി പിന്തുടരാനും പ്രതിപക്ഷം എന്നോട് ആവശ്യപ്പെട്ടു. എന്നാൽ ആ ജാഗ്രത പിൻവലിച്ചിരുന്നുവെങ്കിൽ കേരളത്തിൽ കോവിഡ്-19 സാധ്യതകൾ കൂടുതൽ വർധിച്ചേനെ.

ഞങ്ങളുടെ എയർപോർട്ട് സ്ക്രീനിങ്ങിൽ നിന്ന് ഒരു കുടുംബം മാത്രമാണ് രക്ഷപ്പെട്ടത്. കേസുകൾ റിപ്പോർട്ട് ചെയ്യാത്തപ്പോഴും ഞങ്ങൾ ഒരിക്കലും അലംഭാവം കാണിച്ചില്ല. ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും പരിശീലിപ്പിക്കുകയും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ജാഗ്രത പാലിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങൾ‌ ആളുകളെ കർശനമായി സ്‌ക്രീൻ‌ ചെയ്യുകയും ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനും എന്നെ കുറ്റപ്പെടുത്തി. എന്നാൽ കേരളം ശരിയായ പാതയിലാണെന്ന് സമയം തെളിയിച്ചു.

സമൂഹ വ്യാപനത്തിന്റെ ഭീതിയൊഴിഞ്ഞോ?

നിലവിൽ, സമൂഹ വ്യാപനമില്ല. പക്ഷേ, അപകടം അവസാനിച്ചുവെന്ന് പറയാൻ കഴിയില്ല. കേരളത്തിന്റെ അതിർത്തിയിലുള്ള തമിഴ്‌നാട്ടിലെ ജില്ലകളിൽ കേസുകളുടെ എണ്ണം വർധിച്ചുവരുന്നതാണ് നിലവിലെ ആശങ്ക. അന്തർ സംസ്ഥാന അതിർത്തികളിൽ ശക്തമായ നിരീക്ഷണം നടത്തിയിട്ടും, തമിഴ്‌നാട്ടിൽ നിന്ന് നിരവധി പേർ കേരളത്തിലേക്ക് കടക്കുകയാണ്. ഇത്തരത്തിലേതെങ്കിലും വൈറസ് വാഹകൻ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ കേരളത്തിലേക്ക് പ്രവേശിച്ചാൽ സമൂഹ വ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്.

കോവിഡ്-19 നെ നേരിടുന്ന കേരള മോഡലിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്, എന്താണ് ആ മോഡൽ?

എല്ലാവർക്കും പങ്കാളിത്തമുള്ള ഒരു ജനകേന്ദ്രീകൃത പദ്ധതിയാണ് ഞങ്ങളുടേത്. തുടക്കത്തിൽ, ഞങ്ങൾ ഞങ്ങളുടെ സ്വന്തമായി പ്രോട്ടോക്കോളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രക്രിയയും തയ്യാറാക്കി, അവ കൃത്യമായി പിന്തുടർന്നു. ഇതിൽ സംസ്ഥാനം പൂർണമായും നിശ്ചലമായി, പക്ഷേ ആളുകളുടെ പിന്തുണയോടെ ആരോഗ്യമേഖലയിൽ മാറ്റങ്ങൾ വരുത്തി. കഴിഞ്ഞ നാല് വർഷമായി ആർദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ശൃംഖല ശക്തിപ്പെടുത്താൻ സാധിച്ചു. എം‌പിമാർ, എം‌എൽ‌എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സമ്പന്നരായ സാധാരണക്കാർ പോലും സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സാമ്പത്തികമായി സഹായിക്കുന്നതായി ഞങ്ങൾ കണ്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala health minister kk shailaja opens up on covid 19 fight

Next Story
കോവിഡ് പോയി കണ്മണി വന്നു; പ്രതീക്ഷയായി മുത്തലിബും കുടുംബവുംCorona virus, Corona, Pariyaram medical college, Govt medical college, Kannur, Academy of medical sciences, Pariyaram, kannur,കണ്ണൂർ, kasargod,കാസർഗോഡ്, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express