കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്തു തുടരുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ബുധനാഴ്ച നാട്ടിലെത്തുമെന്ന് അഭിഭാഷകന്‍ ഹൈക്കോടതിയില്‍. ദുബായിൽ നിന്ന് പുലർച്ചെ എത്തുന്ന എമിറേറ്റ്സ് വിമാനത്തിൽ ടിക്കറ്റെടുത്തിട്ടുണ്ടന്നും കോടതിയിയെ അറിയിച്ചു.
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാളത്തേക്ക് മാറ്റി. പ്രതി കേരളത്തിൽ എത്തിയിട്ടില്ലന്ന് പ്രോസിക്യൂഷൻ അറിയിച്ചു. വിജയ് ബാബു ഇന്ന് എത്തുമെന്ന് കാണിച്ച് അഭിഭാഷകൻ വിമാന ടിക്കറ്റ് ഹാജരാക്കിയിരുന്നു. എന്നാല്‍ വിജയ് ബാബു എത്തിയില്ല.
വിജയ് ബാബു സ്ഥലത്തില്ലാത്തതിനാൽ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതി കേരളത്തിൽ എത്തിയാൽ മാത്രമെ ഹർജി പരിഗണിക്കു എന്ന നിലപാടിലാണ് കോടതി. വിമാന ടിക്കറ്റ് ഹാജരാക്കിയത് ഇടക്കാല ജാമ്യം നേടി അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രമാണെന്ന വിലയിരുത്തലിലാണ് പ്രോസിക്യൂഷൻ.
പ്രതി ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പല കാര്യങ്ങളും മറച്ചു വെച്ചാണ് പ്രതി ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. പ്രതി എവിടെയാണുള്ളതെന്ന വിവരം പറഞ്ഞിട്ടില്ല. കേസ് റജിസ്റ്റര്‍ ചെയ്തെന്നറിഞ ശേഷമാണ് പ്രതി രാജ്യം വിട്ടതെന്നും എഡിജിപി ഗ്രേഷ്യസ് കുര്യാക്കോസ് ബോധിപ്പിച്ചു.
അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ടെങ്കിൽ ജാമ്യാപേക്ഷ നൽകാമെന്ന് വിജയ് ബാബുവിൻ്റെ അഭിഭാഷകൻ അറിയിച്ചു. അറസ്റ്റ് ചെയ്യുമെന്ന ഭീതി പ്രതിക്കുണ്ടാവാമെന്നും കോടതി അഭിപ്രായപ്പെട്ടു. ജാമ്യാപേക്ഷ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
Also Read: കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം വ്യാപക മഴ