Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

എംപിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനം: രണ്ടുതരം നിലപാട് ശരിയല്ലെന്ന് ഹൈക്കോടതി

കോവിഡ് സാഹചര്യത്തിൽ യാത്ര നീട്ടാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അഡ്മിനിസ്ട്രേറ്റർ കോടതിയെ അറിയിച്ചു

Lakshadweep Issue, ലക്ഷദ്വീപ്, Kerala High Court, കേരള ഹൈക്കോടതി, Central Government, കേന്ദ്ര സര്‍ക്കാര്‍, Prabhul Patel, BJP, Save Lakshadweep, IE Malayalam, ഐഇ മലയാളം

കൊച്ചി: തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് വേറൊരു രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്ന് ഹൈക്കോടതി. ലക്ഷദ്വീപിലേക്ക് യാത്ര അനുമതി നിഷേധിച്ചതിനെതിരെ എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. വിഷയത്തില്‍ കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നിലപാട് തേടി.

എംപിമാര്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും കോവിഡ് സാഹചര്യത്തില്‍ യാത്ര നീട്ടിവയ്ക്കാന്‍ അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്നും അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.

എന്നാല്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഒപ്പം, കോവിഡ് നിയന്ത്രണം ലംഘിച്ചു വലിയൊരു സംഘം ദ്വീപിലേക്കു പോയതായി എംപിമാര്‍ ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ രണ്ടുതരം നിലപാട് ശരിയല്ലെന്ന് കോടതി പറഞ്ഞു. നിസാര കാരണങ്ങള്‍ കാണിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ക്കു അനുമതി നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Read Also: ലക്ഷദ്വീപ്: ഭരണ പരിഷ്കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

കോവിഡ് കടുത്ത സമയത്ത് ആരേയും ദ്വീപില്‍ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടുണ്ടോ എന്നും കോടതി ആരാഞ്ഞു. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചു ലക്ഷദ്വീപില്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയാന്‍ തയാറാണെന്ന് എംപിമാര്‍ അറിയിച്ചു. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala hc sought administrators stand on denial of mps travel

Next Story
ദൃശ്യ ഇരയായത് മുൻ സഹപാഠിയുടെ കൊലക്കത്തിക്ക്; നിരന്തരം ശല്യം ചെയ്തുmalappuram murder, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express