/indian-express-malayalam/media/media_files/uploads/2021/04/kerala-bank-malappuram-district-bank-high-court-order-488655-FI-fi.jpg)
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയും കെ റയില്‍ കോര്‍പറേഷനെതിരെയും ആഞ്ഞടിച്ച് ഹൈക്കോടതി. പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ നാടകം കളിക്കുകയാണോയെന്നു കോടതി ചോദിച്ചു.
ഡി പി ആറിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം എന്തിനാണ്? പദ്ധതിക്കായി ഇത്രയധികം പണം ചെലവാക്കിയത് എന്തിനെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
സില്‍വര്‍ ലൈനിന്റെ പേരില്‍ സംസ്ഥാനത്ത് ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും. മഞ്ഞക്കല്ലുമായി രാവിലെയാകുമ്പോള്‍ വീടിനു മുന്നിലേക്ക് ആരൊക്കെയോ കയറി വരും. ഇതൊക്കെ എന്തിനാണെന്ന് ആര്‍ക്കുമറിയില്ലെന്നും കോടതിയുടെ പരിഹസിച്ചു.
സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പും സര്‍വേയും ചോദ്യംചെയ്ത് കോട്ടയം ജില്ലയിലെ ഏതാനും ഭൂഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിപരിഗണിക്കവെയാണു കോടതിയുടെ പരാമര്‍ശം. ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി.
പദ്ധതിക്കു കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലെന്ന സാഹചര്യം കണക്കിലെടുത്താണു കോടതിയുടെ നടപടി. വിഷയത്തില്‍ ഹര്‍ജിക്കാര്‍ക്കു ഭാവിയില്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം.
ഡി പി ആറിന് കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെന്നു പറഞ്ഞ കോടതി, കെ-റെയില്‍ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്തു ഗുണമെന്ന് കോടതി ചോദിച്ചു. സാമൂഹാഘാത പഠനത്തിനായി ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണ്? ഒരു പേര് വിളിച്ചാല്‍ പദ്ധതിയാകില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us