ലക്ഷദ്വീപ്: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ബീഫ് ഒഴിവാക്കിയതിനെരായ ഹര്‍ജി ഹൈക്കോടതി തള്ളി

കവരത്തി സ്വദേശി ആർ.അജ്മൽ അഹമ്മദ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്

Kerala HC on sexual assault case, kerala high court reduces sentence, kerala high court reduces sentence in sexual assault case, HC reduces sentence in molestation case, father molesting daughter, Sections 376 of IPC, Sections 377 of IPC, rape case, sexual assault case, indian express malayalam, ie malayalam

കൊച്ചി: ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് ബീഫ് ഒഴിവാക്കിയതും ഡയറി ഫാം അടച്ചു പൂട്ടിയതും ചോദ്യം ചെയ്ത ഹർജി കേരള ഹൈക്കോടതി തള്ളി. കവരത്തി സ്വദേശി ആർ.അജ്മൽ അഹമ്മദ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഉച്ചഭക്ഷണത്തിലെ വിഭവങ്ങൾ തീരുമാനിക്കാൻ അധികാരമുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ദ്വീപിൽ ബീഫ് സുലഭമാണെന്നും മറ്റ് ചില പ്രോട്ടീൻ വിഭവങ്ങൾ ഉൾപ്പെടുത്തിയെന്നും ബീഫ് ഉൾപ്പെടുത്താൻ ചില പ്രായോഗിക വിഷമതകൾ ഉണ്ടെന്നും ഭരണകൂടം അറിയിച്ചു. ഡയറി ഫാം പ്രതിവർഷം ഒരു കോടി നഷ്ടത്തിലായതിനാലാണ് അടച്ചു പൂട്ടിയതെന്നും ഭരണകൂടം വിശദീകരിച്ചു. ഭരണകൂടത്തിന് തീരുമാനമെടുക്കാൻ അധികാരമുണ്ടന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.

Also Read: വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala hc rejects petitions regarding issues in lakshadweep

Next Story
ഭൗതികശാസ്‌ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചുthanu padmanabhan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com