scorecardresearch

മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കാം, നിയമനത്തിന് പരിധി വേണം: ഹൈക്കോടതി

പഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

പഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

author-image
WebDesk
New Update
Kerala High Court, Kerala minor rape, Kerala minor abortion, Kerala minor 26 week pregnancy termination

കൊച്ചി: മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ കോടതി ഇടപെട്ടില്ല. പെന്‍ഷന്‍ വിഷയത്തില്‍ സര്‍ക്കാറിന് അധികാരമുണ്ട്. പെന്‍ഷന്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Advertisment

എന്നാല്‍ പരിധി വിട്ട് ആളുകളെ നിയമിക്കുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു. പഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തില്‍ നിയന്ത്രണം വേണം. പെന്‍ഷന്‍ സംസ്ഥാന വിഷയമെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി പൊതുതാത്പര്യ ഹര്‍ജി തള്ളിയത്.

നിലവില്‍ പഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍ ലഭിക്കുന്നത് 1223 പേര്‍ക്കാണ്. നിലവില്‍ മന്ത്രിമാരുടെ സ്റ്റാഫില്‍ നാനൂറോളം പേരാണുള്ളത്. വാര്‍ഷിക ചെലവായി കണക്കാക്കുന്നത് ഏകദേശം 1.41 കോടി രൂപയാണ്.

പഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും പെൻഷൻ റദ്ദാക്കണമെന്നും, ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യങ്ങള്‍. കൊച്ചിയിലെ ആൻറി കറപ്‌ഷൻ പീപ്പിൾസ് മൂവ്മെന്റാണ് ഹര്‍ജി നല്‍കിയത്.

Advertisment
Kerala High Court Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: