ലക്ഷദ്വീപ്: ഭരണ പരിഷ്കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

നിലവിൽ പുറപ്പെടുവിച്ചിട്ടുള്ളത് കരട് ചട്ടങ്ങൾ മാത്രമാണെന്നും തർക്കങ്ങളും ശുപാർശകളും പരിഗണിച്ചതിനു ശേഷം രാഷ്ട്രപതിയാണ് അന്തിമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വിശദീകരിച്ചു

Kerala Highcourt,കേരള ഹൈക്കോടതി, Minority Welfare, ന്യൂനപക്ഷ ക്ഷേമം, UDF government, Muslim minority welfare, Kerala Minority, Highcourt news, Kerala news, highcourt of kerala, ie malayalam

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്ക് എതിരായ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ഭരണ പരിഷ്കാര നിർദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്നു ഡിവിഷൻ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കി. മലപ്പുറം സ്വദേശി നൗഷാദലി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ എസ്.വി.ഭട്ടിയും മുരളി പുരുഷോത്തമനും അടങ്ങുന്ന ബെഞ്ച് തള്ളിയത്.

നിലവിൽ പുറപ്പെടുവിച്ചിട്ടുള്ളത് കരട് ചട്ടങ്ങൾ മാത്രമാണെന്നും തർക്കങ്ങളും ശുപാർശകളും പരിഗണിച്ചതിനു ശേഷം രാഷ്ട്രപതിയാണ് അന്തിമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വിശദീകരിച്ചു. കേന്ദ്ര സർക്കാരിന്റെ വിശദീകരണം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.

ഭൂമി വികസനത്തിന് പ്രത്യേക ചാർജ് ഈടാക്കാനുള്ള ഭരണകൂടത്തിൻ്റെ നടപടിയിലും
മൃഗങ്ങളെ കൈമാറ്റം ചെയ്യുന്നതിനും കശാപ്പ് ചെയ്യുന്നതിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ്റെ അനുമതി വേണമെന്ന വ്യവസ്ഥയിലും അപാകതയില്ലന്ന് കോടതി നിരീക്ഷിച്ചു. ഭരണകൂടത്തിൻ്റെ അധികാരങ്ങൾ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാവാരുതെന്നു മാത്രമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: ഐഷ സുൽത്താനയുടെ പരാമർശം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ദോഷമെന്ന് ലക്ഷദ്വീപ് ഭരണകൂടം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala hc rejected petition against lakshadweep administrative reforms

Next Story
ലിഫ്റ്റ് തകർന്നു വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com