കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. ഗവര്‍ണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയിലാണ് ഉത്തരവ്. ഗവര്‍ണര്‍ നടപടിക്രമം പാലിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. നോട്ടീസ് നല്‍കാതെയാണ് നടപടിയെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഗവര്‍ണറുടെ നോമിനികളായ 15 പേരെയാണ് പിന്‍വലിച്ചത്. വിസി നിയമനത്തിനുളള സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ തീരുമാനിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ അംഗങ്ങള്‍ പങ്കെടുത്തില്ല. പ്രീതി നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
വിസി നിയമനത്തിനായി ചാൻസലറായ ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചർച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചത്. എന്നാൽ 91 അംഗങ്ങളുള്ള സെനറ്റിൽ പങ്കെടുക്കാനെത്തിയത് 13 പേർ മാത്രമായിരുന്നു. ഗവർണർ നാമനിർദേശം ചെയ്ത 13 പേർ സെനറ്റിലുണ്ടെങ്കിലും രണ്ട് പേർ മാത്രമേ യോഗത്തിനെത്തിയിരുന്നുള്ളൂ.