scorecardresearch

ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം: ഉത്തരവിട്ട് ഹൈക്കോടതി

ശാന്തന്‍പാറയിലും ബൈസന്‍വാലിയിലും നിര്‍മാണത്തിലിരിക്കുന്ന ഓഫീസുകള്‍ക്കാണ് ഉത്തരവ് ബാധകം

ശാന്തന്‍പാറയിലും ബൈസന്‍വാലിയിലും നിര്‍മാണത്തിലിരിക്കുന്ന ഓഫീസുകള്‍ക്കാണ് ഉത്തരവ് ബാധകം

author-image
WebDesk
New Update
Kerala HC | Kerala News | KSRTC

ഫൊട്ടൊ : നിതിന്‍ ആര്‍ കെ

കൊച്ചി: ഇടുക്കി ജില്ലയിലെ രണ്ട് സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമ്മോ നടപ്പാക്കാനും ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം തേടാനും കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Advertisment

ശാന്തന്‍പാറയിലും ബൈസന്‍വാലിയിലും നിര്‍മാണത്തിലിരിക്കുന്ന ഓഫീസുകള്‍ക്കാണ് ഉത്തരവ് ബാധകം. സ്റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പാക്കാന്‍ കോടതി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.നിര്‍മാണം നടത്തിവെയ്പിക്കാന്‍ കളക്ടര്‍ക്ക് ജില്ലാ പൊലീസ് മേധാവി സഹായം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയും നമ്പറും നല്‍കരുതെന്നും കോടതി പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. വ്യാജ പട്ടയങ്ങളുടെ മറവില്‍ മൂന്നാറില്‍ നടക്കുന്ന കെട്ടിട നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്,

ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖും സോഫി തോമസും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത കോടതിയുടെ ശ്രദ്ധയില്‍ വരികയും സ്റ്റോപ്പ് മെമ്മോ പാലിക്കുന്നില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ശ്രദ്ധയില്‍ പെടുത്തുകയുമായിരുന്നു.

Advertisment

ഇത് രണ്ടും പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇടുക്കിയുടെ ഭുപ്രകൃതി കണക്കിലെടുത്ത് 45 ഡിഗ്രി ചരിവുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണം തടഞ്ഞ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ആഴ്ച ഉത്തരവിറക്കിയിരുന്നു. ജില്ലയിലെ നിര്‍മാണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്താണ് വില്ലേജ് ഓഫീസര്‍ ഓഫീസുകള്‍ക്ക് സ്‌റ്റോപ് മെമ്മോ നല്‍കിയത്.

Cpm Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: