വ്യത്യസ്ത വില: വാക്സിൻ കമ്പനികൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

സുപ്രീം കോടതി ഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ ഇപ്പൊൾ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലന്ന് കോടതി വ്യക്തമാക്കി

bharat biotech vaccine volunteer death, bharat biotech covaxin, india covid vaccine, covaxin phase 3 clinical trial, vaccine volunteer death, bharat biotech serum, കോവിഡ്, വാക്സിൻ, ie malayalam

കൊച്ചി: കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയം ചോദ്യം ചെയ്തുള്ള ഹർജികളിൽ വാക്സിൻ കമ്പനികൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വ്യത്യസ്ത വില ഈടാക്കുന്നു എന്ന ഹർജിയിലെ ആരോപണത്തെ തുടർന്നാണ് ഭാരത് ബയോടെക്കിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിനും കോടതി നോട്ടീസ് അയച്ചത്.

ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി.പ്രമോദ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസുമാരായ അശോക് മേനോനും മുരളീ പുരുഷോത്തമനും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

സുപ്രീം കോടതി ഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ ഇപ്പൊൾ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലന്ന് കോടതി വ്യക്തമാക്കി.

45 വയസിൽ താഴെ പ്രായമുള്ളവരുടെ വാക്സിനേഷൻ കേന്ദ്ര സർക്കാർ ഏറ്റെടുക്കാതെ സംസ്ഥാനത്തിൻ്റെ ചെലവിൽ നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് ലോയേഴ്സ് യൂണിയൻ ചോദ്യം ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala hc notice to vaccine manufacturers on petition against vaccine policy

Next Story
മദ്യത്തിന്റെ ഹോം ഡെലിവറി തല്‍ക്കാലമില്ലbevco, home delivery of liquor, home delivery of liquor kerala, liquor online delivery, liquor online delivery kerala, liquor online delivery bevco, tp ramakrishnan, consumerfed, covid-19, coronavirus, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com