Latest News

വാഹനമോടിക്കുമ്പോൾ ബ്ലൂടുത്ത് ഹെഡ്സെറ്റ്: ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടി

പൊലിസിന്റെ അറിയിപ്പ് നിയമവിരുദ്ധമാണെന്നും തീർപ്പാവുന്നത് വരെ അനാവശ്യ വാഹന പരിശോധന തടയണമെന്നും ഹർജിയിൽ പറയുന്നു

kerala police, ie malayalam

കൊച്ചി: വാഹനമോടിക്കുമ്പോൾ വയർലസ് ഹെഡ്സെറ്റ് ഉപയോഗിച്ച് മൊബൈൽ ഫോണിലൂടെ സംസാരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന പൊലിസിൻ്റെ അറിയിപ്പ് നിയമവിരുദ്ധമാണന്നു ചുണ്ടിക്കാട്ടിയുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടി.

വാഹനമോടിക്കുമ്പോൾ ബ്ലൂടുത്ത് വഴി ബന്ധിപ്പിച്ച ഹെഡ്സെറ്റിലൂടെ ഫോണിൽ സംസാരിച്ചാൽ പിഴ ചുമത്തുമെന്നും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്നും പൊലിസിൻ്റെ ഔദ്യോഗീക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു.

ഇതിൽ വ്യക്തത തേടി ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയെങ്കിലും മറുപടിയില്ലന്ന് ചുണ്ടിക്കാട്ടി ആലുവ സ്വദേശി ജിയാസ് ജമാൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സുനിൽ തോമസിൻ്റെ നിർദേശം.

Read More: നിയന്ത്രണങ്ങള്‍ തുടരും; ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെടും: മുഖ്യമന്ത്രി

മോട്ടോർ വാഹന നിയമപ്രകാരം ഡ്രൈവിങ്ങിനിടെ കയ്യിൽ മൊബൈൽ ഫോൺ പിടിച്ച് സംസാരിക്കുന്നത് കുറ്റകരമാണ്. എന്നാൽ വയർലസ് ഹെഡ്സറ്റ് ഉപയോഗിച്ച് ഫോണിലൂടെ സംസാരിക്കുന്നത് കുറ്റകരമാക്കി നിയമത്തിൽ പ്രത്യേക വ്യവസ്ഥയില്ലന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ തീർപ്പാവും വരെ അനാവശ്യ വാഹന പരിശോധന തടയണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala hc high court seeks state government response on plea agaisnt police notice on usage bluetooth headset with mobile phones while driving

Next Story
എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, എസ്പിസി കേഡറ്റുകൾക്ക് രണ്ടു ബോണസ് പോയിന്റ് നൽകും: സർക്കാർCBSE, Plus Two Exam
The moderation of comments is automated and not cleared manually by malayalam.indianexpress.com