കൊച്ചി: എറണാകുളത്ത് വീടുവിട്ടു പോയ പെൺകുട്ടികളെ മാതാപിതാക്കൾക്കൊപ്പം അയക്കാൻ ഹൈക്കോടതി നിർദേശിച്ചു. കെയർ ഹോമിൽ കഴിയുന്ന പെൺകുട്ടികളുമായി സംസാരിച്ച ശേഷം ജില്ലാ ലീഗൽ സർവീസ് അതോറി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കോടതി നിർദേശ പ്രകാരമാണ് ലീഗൽ സർവീസ് അതോറിറ്റി പെൺകുട്ടികളുമായി സംസാരിച്ച് റിപ്പോർട്ട് നൽകിയത്.
പെൺകുട്ടികളെ കണ്ടെത്താൻ പരാതി നൽകിയ ഡൽഹി സ്വദേശികളുടെ ആൺമക്കളെ കേസിൽ കുടുക്കാൻ പണം വാങ്ങിയെന്നുള്ള പത്രവാർത്തയെ തുടർന്ന് സ്വമേധയാ എടുത്ത കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ആരോപണ വിധേയനായ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു. അഞ്ച് വിമാന ടിക്കറ്റുകളും താമസത്തിനുള്ള
ചെലവും പൊലീസുകാർ പെൺകുട്ടികളുടെ ബന്ധുക്കളിൽ നിന്ന് വാങ്ങിയതായി റിപ്പോർട്ടിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാനായി കേസ്
കോടതി മാറ്റി.
Also Read: ദത്തുവിവാദം: ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി അനുപമ ഹൈക്കോടതിയിൽ, നാളെ പരിഗണിക്കും