Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

നായയെ അടിച്ചു കൊന്ന കേസ്: നടപടികൾ വേഗത്തിലാക്കാൻ പൊലീസിനു ഹൈക്കോടതി നിർദേശം

നായയെ അടിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

Kerala Highcourt,കേരള ഹൈക്കോടതി, Minority Welfare, ന്യൂനപക്ഷ ക്ഷേമം, UDF government, Muslim minority welfare, Kerala Minority, Highcourt news, Kerala news, highcourt of kerala, ie malayalam

കൊച്ചി: തിരുവനന്തപുരം അടിമലത്തുറ ബീച്ചിൽ നായയെ അടിച്ചു കൊന്ന കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതി പൊലീസിനു നിർദ്ദേശം നൽകി. കുറ്റപത്രം എത്രയും നേരത്തെ സമർപ്പിക്കാനും കോടതി നിർദേശിച്ചു. പ്രായപൂർത്തിയാവാത്ത മൂന്നു പേർ നായയെ തലകീഴായി കെട്ടിത്തൂക്കി അടിച്ചു കൊന്ന സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബഞ്ചിന്റെ നിർദേശം.

മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി സർക്കാർ അറിയിച്ചു. മൃഗസംരക്ഷണ ബോർഡിനോട് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. നായയെ അടിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുതാൽപര്യ ഹർജിയായി പരിഗണിച്ച് സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ ചീഫ് ജസ്റ്റീസിന് കത്തെഴുതിയതിനെ തുടർന്നാണ് കോടതി കേസെടുത്തത്.

Read More: നായകൾക്കെതിരെയുള്ള ക്രൂരത തടയാൻ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്ത്

മൃഗങ്ങളോടുള്ള ക്രൂരത സമൂഹം ഒരു ശീലമാക്കിയിരിക്കയാണെന്നും മനുഷ്യാവകാശങ്ങൾക്കൊപ്പം മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ജസ്റ്റീസ് ജയശങ്കരൻ നമ്പ്യാർ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala hc demand immediate trail in the dog killed case524239

Next Story
Kerala Lottery Karunya Plus KN-367 Result: കാരുണ്യ പ്ലസ് KN-367 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുkerala lottery result, karunya plus lottery, കാരുണ്യ പ്ലസ്, kerala lottery result today, കേരള ലോട്ടറി, kerala lottery results, കാരുണ്യ ലോട്ടറി, karunya plus lottery result, KN-364, KN-364 lottery result, karunya plus lottery KN-364 result, kerala lottery result KN-364, kerala lottery result KN-364 today, kerala lottery result today, kerala lottery result today karunyaplus, kerala lottery result karunya plus, kerala lottery result karunya plus KN-364, karunya plus lottery KN-364 result today, karunya pluslottery KN-364 result today live, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com