കൊച്ചി: ദേവികുളം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.രാജയുടെ തിരഞ്ഞെടുപ്പാണ് ഫലമാണ് റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ ഡി.കുമാറിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജ ഹാജരാക്കിയത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റാണെന്ന ആരോപണം കോടതി ശരിവെച്ചു. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതോടെ എല്‍ഡിഎഫിന്റെ അംഗബലം 98 ആയി ചുരുങ്ങി. 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാജയുടെ ജയം.
രാജ ക്രിസ്ത്യന്‍ സിഎസ്‌ഐ വിഭാഗത്തില്‍പ്പെടുന്നയാളാണെന്ന് കുമാര്‍ കോടതിയെ അറിയിച്ചു. ഗുണ്ടള എസ്റ്റേറ്റില്‍ താമസിക്കുന്ന രാജയ്ക്കും കുടുംബത്തിനും സിഎസ്‌ഐ പള്ളിയില്‍ അംഗത്വമുണ്ട്. രാജയുടെ വിവാഹം പള്ളിയില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് നടന്നതെന്നും കുമാര്‍ കോടതിയില്‍ ബോധിപ്പിച്ചു.