/indian-express-malayalam/media/media_files/uploads/2023/01/Kerala-High-Court-FI.jpg)
കേരള ഹൈക്കോടതി
കൊച്ചി: മൂന്നാറില്‍ കെട്ടിട നിര്‍മ്മാണത്തിന് താൽക്കാലിക വിലക്കുമായി ഹൈക്കോടതി. മൂന്നാര്‍ മേഖലയില്‍ മൂന്ന് നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ചത്തേക്കാണ് വിലക്ക്, ഉത്തരവ് വാണിജ്യ കെട്ടിടങ്ങള്‍ക്കും ബാധകമാണ്.
മൂന്നാര്‍ പ്രദേശത്തുള്ള ഒന്‍പത് പഞ്ചായത്തുകളെ കേസില്‍ കോടതി കക്ഷി ചേര്‍ത്തു. മുന്നാറിലെ വ്യാജ പട്ടയങ്ങളുടെ മറവിലെ അനധികൃത കെട്ടിട നിർമ്മാണം തടയണമെന്ന വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയുടെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖും സോഫി തോമസും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
വയനാട്ടില്‍ മൂന്ന് നിലക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് ദുരന്തനിവാരണ അതോറിറ്റി വിലക്കിയിരുന്നു. ഇത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. വയനാട്ടിലെ പാരിസ്ഥിതികാഘാതം മൂന്നാറിനും ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദുരന്ത നിവാരണത്തിലും പാരിസ്ഥിതിക ആഘാത പഠത്തിലും എന്ത് നടപടി സ്വീകരിച്ചെന്ന് സർക്കാര്‍ രണ്ടാഴ്ചക്കകം കോടതിയെ അറിയിക്കണം. കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു. പഠനത്തിന് ഉചിതമായ പാരിസ്ഥതിക ഏജന്‍സി ഏതെന്ന് അമിക്കസ് ക്യൂറി അറിയിക്കണം. അഭിഭാഷകന്‍ ഹരീഷ് വാസുദേവനെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.