Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

സിസ്റ്റർ ലൂസിയുടെ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി കൂടുതൽ വാദത്തിനായി മാറ്റി

ഹർജിയിൽ സംരക്ഷണം നൽകാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു

sister lucy kalapurakkal, സിസ്റ്റർ ലൂസി കളപ്പുരക്കൽ, Kerala highcourt, sister lucy petition, vatican on sister lucy, ie malayalam

കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി. സിസ്റ്റർ ലൂസിക്കെതിരെ നടപടിയെടുത്തെന്നും മഠത്തിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വയനാട് കാരയ്ക്കാമല കോൺവെന്റ് അധികൃതർ വയനാട് കോടതിയിൽ ഹർജി നൽകിയിരുന്നു.

ഇതേതുടർന്ന് ജീവന് ഭീഷണിയുണ്ടെന്നും മഠത്തിൽ സുരക്ഷിതമായി ജീവിക്കാൻ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി സമർപ്പിച്ച പൊലീസ് സംരക്ഷണ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഹർജിയിൽ സംരക്ഷണം നൽകാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അച്ചടക്ക നടപടിക്കെതിരെ സിസ്റ്റർ ലൂസി സമർപ്പിച്ച പുനപ്പരിശോധനാ അപേക്ഷ വത്തിക്കാൻ തള്ളിയതായി എതിർകക്ഷികൾ കോടതിയെ അറിയിച്ചു. ഉത്തരവും ഹാജരാക്കി. ഹർജി ചൊവ്വാഴ്ച പരിഗണിക്കും.

സഭാ നേതൃത്വവുമായുള്ള അസ്വാരസ്യത്തെതുടർന്ന് നടപിയെടുത്തിരുന്നെങ്കിലും സിസ്റ്റർ കാരയ്ക്കാമല മഠത്തിൽ താമസം തുടരുകയാണ്. മഠവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളാണ് പൊലീസ് സംരക്ഷണ ഹർജിയിൽ കലാശിച്ചത്.

Read Also: രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ല; ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala hc adjourned sister lucys petition asking police protection to hear further arguments

Next Story
11,546 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപിആർ 10.6covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാള
The moderation of comments is automated and not cleared manually by malayalam.indianexpress.com