സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം: ഐഎംഎ

ടെസ്റ്റ് ചെയ്യുന്നവയിൽ അഞ്ച് ശതമാനമെങ്കിലും ജനിതകമാറ്റം വന്നതാണോ എന്നതിനെക്കുറിച്ച് പഠനം വേണമെന്നും മൾട്ടി ജീന്‍ ആര്‍ടിപിസിആര്‍ പരിശോധന ഇതിന് സഹായകമാകുമെന്നും ഐഎംഎ ചൂണ്ടിക്കാണിക്കുന്നു

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20 ശതമാനത്തിന് മുകളില്‍ എത്തിയതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അടുത്ത ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും ഐഎംഎ നിര്‍ദേശിച്ചു. അതിവേഗം വ്യാപനം നടക്കുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ വ്യാപനം പിടിച്ച് നിര്‍ത്താനുള്ള നടപടികളിലേക്ക് കടക്കണമെന്നും ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പൊതുജനങ്ങളെ കൂട്ടം കൂടാന്‍ അനുവദിക്കാതിരിക്കുകയാണ് വ്യാപനം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. ആഘോഷങ്ങളും ചടങ്ങുകളും പൂര്‍ണമായും നിരോധിക്കണം. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലൂടെയാണ് രോഗം കൂടുതലായും പടരുന്നത്. അനാവശ്യ സഞ്ചാരങ്ങള്‍ എല്ലാം ഒഴിവാക്കണമെന്നും ഐഎംഎ പറയുന്നു.

Read More: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം: ഐഎംഎ

ദിനംപ്രതി ഒന്നരലക്ഷം പരിശോധനകള്‍ നടത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിന്റെ അഞ്ച് മുതല്‍ എട്ട് വരെ മടങ്ങ് ടെസ്റ്റുകള്‍ നടത്തണം. ടെസ്റ്റ് ചെയ്യുന്നവയില്‍ അഞ്ച് ശതമാനമെങ്കിലും ജനിതകമാറ്റം വന്നതാണോ എന്നതിനെക്കുറിച്ച് പഠനം വേണമെന്നും മള്‍ട്ടി ജീന്‍ ആര്‍ടിപിസിആര്‍ പരിശോധന ഇതിന് സഹായകമാകുമെന്നും ഐഎംഎ ചൂണ്ടിക്കാണിക്കുന്നു.

ഏത് സാഹചര്യത്തിലും സജ്ജരായിരിക്കണം. ഓക്സിജന്റേയും മറ്റ് മരുന്നുകളുടേയും ലഭ്യത ഉറപ്പാക്കണം. കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, വര്‍ദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രോഗികള്‍ കൂടുന്നതനുസരിച്ച് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്റെ ആവശ്യകത കൂടി വരും. വോട്ടെണ്ണല്‍ ദിനത്തില്‍ രോഗവ്യാപന സാധ്യത പൂര്‍ണമായും ഇല്ലാതാക്കുന്ന വിധം നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎ ഓര്‍മിപ്പിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala has to be in lockdown for the next week says ima

The moderation of comments is automated and not cleared manually by malayalam.indianexpress.com