Latest News

കേരളത്തിന് പ്രളയ സഹായമില്ല; സംസ്ഥാനത്തെ ഒഴിവാക്കി കേന്ദ്രം

കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകി

kavalappara, puthumala, landslide, കവളപ്പാറ, പുത്തുമല, ഉരുൾപ്പൊട്ടൽ, search, death toll, മരണ നിരക്ക്, തിരച്ചിൽ, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: 2019 ലെ പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സഹായം തേടി കേരളം സെപ്റ്റംബർ ഏഴിന്‌ കേന്ദ്രത്തിന്‌ കത്ത്‌ നൽകിയിരുന്നു. 2100 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ലിസ്റ്റില്‍ കേരളത്തിന്റെ പേരില്ല. അസം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് 5908 കോടി രൂപയുടെ പ്രളയ ധനസഹായമാണ് അനുവദിച്ചത്.

450 ല്‍ അധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ ദുരന്തം കനത്ത നഷ്ടങ്ങളാണ് കേരളത്തിന് വിതച്ചത്. 22165 ലധികം പേരെ നേരിട്ട് ദുരന്തം ബാധിച്ചു. 1326 ദുരിതാശ്വാസ ക്യാമ്പുകളിലായി 2.51 ലക്ഷം പേരാണ് എത്തിയത്. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ചെറുതും വലുതുമായ 65 ഉരുള്‍പൊട്ടലുകള്‍ ആണുണ്ടായത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala has no flood aid excluded central govt

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express