Latest News

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു, ഹർത്താൽ അക്രമ സംഭവങ്ങളിൽ ഡിജിപിക്ക് അതൃപ്തി

ഹർത്താലിനിടെ അക്രമം അഴിച്ചുവിട്ടവരെ തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതിലാണ് ഡിജിപി അതൃപ്തി അറിയിച്ചത്

തിരുവനന്തപുരം: ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിക്കുകയും ഇന്നലെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനമായത്.

അതേസമയം, ഹർത്താലിലെ അക്രമസംഭവങ്ങളിൽ ഡിജിപി ലോക്‌നാഥ് ബെഹ്റ അതൃപ്തി അറിയിച്ചു. ഹർത്താലിനിടെ അക്രമം അഴിച്ചുവിട്ടവരെ തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ വീഴ്ച വരുത്തിയതിലും ഇന്റലിജൻസ് മുന്നറിയിപ്പ് അവഗണിച്ചതിലും അദ്ദേഹം അതൃപ്തി അറിയിച്ചിട്ടുണ്ട്.

അക്രമ സംഭവങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് പരിഗണിക്കാത്തതിൽ ജില്ലാ പൊലീസ് മേധാവികളോട് ഡിജിപി വിശദീകരണം തേടി. ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിലും അദ്ദേഹം റിപ്പോർട്ട് തേടിയിട്ടുണ്ട്.

വ്യാപാരികൾ ഇന്നലെ കടകൾ തുറക്കാൻ തയ്യാറായിരുന്നുവെങ്കിലും പൊലീസ് സംരക്ഷണം ലഭിക്കാത്തതിനാൽ തുറന്നില്ല. കോഴിക്കോട് മിഠായി തെരുവിൽ കടകൾ തുറന്നെങ്കിലും ഹർത്താൽ അനുകൂലികൾ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. കടകൾക്കുനേരെ കല്ലേറുണ്ടായി. ഇവയൊക്കെ പൊലീസിന്റെ വീഴ്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഹർത്താൽ അക്രമങ്ങളിൽ 750 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. ഹർത്താൽ അക്രമികളുടെ ലിസ്റ്റ് പൊലീസ് തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഇവർക്കെതിരെ തുടർ നടപടികളുണ്ടാവും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala hartal pinarayi vijayan security increased

Next Story
Kerala Nirmal Lottery NR-102 Results Today: കേരള നിർമ്മൽ NR-102 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചുkerala ,nirmal nr-122 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-122 result, nirmal nr-122 lottery result, nirmal nr-122 lottery, nirmal nr-122 kerala lottery, kerala nirmal nr-122 lottery, nirmal nr-122 lottery today, nirmal nr-122 lottery result today, nirmal nr-122 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-122, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-122,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com