scorecardresearch

ചന്ദ്രൻ ഉണ്ണിത്താന്റെ മരണം; ആസൂത്രിത കൊലപാതകമെന്ന് റിമാന്റ് റിപ്പോർട്ട്

സിപിഎം പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയ പൊലീസ്, കർശന നടപടികളാണ് സ്വീകരിക്കുന്നതെന്നാണ് അടയാളപ്പെടുത്തുന്നത്

സിപിഎം പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയ പൊലീസ്, കർശന നടപടികളാണ് സ്വീകരിക്കുന്നതെന്നാണ് അടയാളപ്പെടുത്തുന്നത്

author-image
WebDesk
New Update
ചന്ദ്രൻ ഉണ്ണിത്താന്റെ മരണം; ആസൂത്രിത കൊലപാതകമെന്ന് റിമാന്റ് റിപ്പോർട്ട്

പന്തളം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം പ്രവർത്തകർക്കെതിരെ ചുമത്തിയത് ഗുരുതരമായ കുറ്റങ്ങൾ. ചന്ദ്രൻ ഉണ്ണിത്താന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നാണ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്.

Advertisment

രണ്ട് സിപിഎം പ്രവർത്തകരാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.  ഇവരെ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പ്രതികൾ സംഘം ചേർന്ന് കെട്ടിടത്തിന് മുകളിൽ നിന്ന് കൊല്ലണമെന്ന ഉദ്ദേശത്തോടെ കല്ലെറിഞ്ഞെന്നാണ് പൊലീസ് റിപ്പോർട്ടിൽ ഉളളത്.

കരരിങ്കല്ലും ഇഷ്ടികയും കല്ലും ഉപയോഗിച്ചാണ് എറിഞ്ഞതെന്നാണ് വാദം. പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. "അവരെ കൊല്ലടാ" എന്ന് പ്രതികൾ ആക്രമണത്തിനിടെ  ആക്രോശിച്ചെന്നും റിപ്പോർട്ടിൽ ഉണ്ട്.

ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഗുരുതരമായ വകുപ്പുകളാണ് പൊലീസ് ചുമത്തുന്നത്. അക്രമങ്ങളിൽ ഏർപ്പെട്ട് പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നഷ്ടപരിഹാരം ഇവരിൽ നിന്ന് ഈടാക്കാനും ഉളള ശ്രമങ്ങൾ പൊലീസ് തുടക്കത്തിൽ തന്നെ സ്വകീരിക്കുന്നുണ്ട്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Advertisment

അതേസമയം പ്രതികളുടെ രാഷ്ട്രീയ ബന്ധം റിമാന്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

Bjp Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: