തിരുവനന്തപുരം: ശബരിമലില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താൽ ദിനത്തിലും പിന്നീടും വ്യാപകമായ അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. അക്രമ സംഭവങ്ങളില്‍ ഇതുവരെ സംസ്ഥാനത്ത് 6711 പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കാണ് ഇത്.

സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളിൽ ആകെ 2182 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ 6711 ആളുകളിൽ 5817 പേർക്ക് ജാമ്യം ലഭിച്ചപ്പോൾ 894 പേർ റിമാന്റിലാണ്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്, 509 കേസുകൾ. ഏറ്റവും കൂടുതൽ അറസ്റ്റ് പാലക്കാടാണ്. 859 പേരാണ് പാലക്കാട് മാത്രം അറസ്റ്റിലായത്.

അതേസമയം, സംസ്ഥാനത്ത് പൊലീസ് പുലർത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാൻ ജില്ലാ പൊലീസ് മേധാവിമാരോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്‌. അക്രമത്തിൽ പങ്കെടുത്ത എല്ലാവരും ഉടൻ തന്നെ പിടിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വർഗീയതയും പരത്തുന്ന പോസ്റ്റുകൾ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഡിജിപി അറിയിച്ചു.

ആകെ കേസുകളുടെ എണ്ണവും അനുബന്ധ വിവരങ്ങളും (ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 89, 171, 22, 149
തിരുവനന്തപുരം റൂറല്‍ – 99, 187, 43, 144
കൊല്ലം സിറ്റി – 74, 183, 75, 108
കൊല്ലം റൂറല്‍ – 52, 147, 27, 120
പത്തനംതിട്ട – 509, 771, 59, 712
ആലപ്പുഴ- 108, 456, 53, 403
ഇടുക്കി – 85, 358, 20, 338
കോട്ടയം – 43, 216, 35 181
കൊച്ചി സിറ്റി – 34, 309, 01, 308
എറണാകുളം റൂറല്‍ – 49, 349, 130, 219
തൃശ്ശൂര്‍ സിറ്റി – 72, 322, 75, 247
തൃശ്ശൂര്‍ റൂറല്‍ – 60, 721, 13, 708
പാലക്കാട് – 296, 859, 123, 736
മലപ്പുറം – 83, 277, 35, 242
കോഴിക്കോട് സിറ്റി – 101, 342, 39, 303
കോഴിക്കോട് റൂറല്‍ – 39, 97, 43, 54
വയനാട് – 41, 252, 36, 216
കണ്ണൂര്‍ – 239, 433, 35, 398
കാസര്‍ഗോഡ് – 109, 261, 30, 231

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ