/indian-express-malayalam/media/media_files/uploads/2017/07/loknath-behra1.jpeg)
ലോക്നാഥ് ബെഹ്‍റ
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ സംസ്ഥാനത്ത് നടന്ന ഹർത്താലിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. അക്രമസംഭവങ്ങളിൽ ഇതുവരെ 1369 പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അക്രമകാരികൾക്കെതിരെ കർശന നടപടി തുടരാനും പൊലീസ് മേധാവി നിർദേശം നൽകി.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഇതുവരെ 801 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 717 പേർ കരുതൽ തടങ്കലിലുമുണ്ട്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്, 125 എണ്ണം. അക്രമസംഭവങ്ങളിൽ കൊച്ചിയിൽ മാത്രം 237 അറസ്റ്റുണ്ടായി.
അതേസമയം, ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിക്കുകയും ഇന്നലെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനമായത്.
അക്രമ സംഭവങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് പരിഗണിക്കാത്തതിൽ ജില്ലാ പൊലീസ് മേധാവികളോട് ഡിജിപി വിശദീകരണം തേടിയിട്ടുണ്ട്. ഹർത്താലിലെ അക്രമസംഭവങ്ങളിൽ ഡിജിപി ലോക്‌നാഥ് ബെഹ്റ അതൃപ്തി അറിയിച്ചു. ഹർത്താലിനിടെ അക്രമം അഴിച്ചുവിട്ടവരെ തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ വീഴ്ച വരുത്തിയതിലും ഇന്റലിജൻസ് മുന്നറിയിപ്പ് അവഗണിച്ചതിലും അദ്ദേഹം അതൃപ്തി അറിയിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us