ഹർത്താൽ അക്രമം: 1108 കേസുകൾ, 1718 അറസ്റ്റ്

ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങൾ അന്വേഷിക്കുന്നതിനും അനന്തര നടപടികൾ സ്വീകരിക്കുന്നതിനുമായി ആരംഭിച്ച ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ ഊർജ്ജിതപ്പെടുത്തിയതായും ഡിജിപി അറിയിച്ചു

kerala harthal, കേരള ഹർത്താൽ, kerala hartal, total arrest, ആകെ അറസ്റ്റ്, ശബരിമല, sabarimala, sabarimala updation, dgp, kerala police, arrest, അറസ്റ്റ്, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
two women entering sabarimala video, ശബരിമല, ശബരിമല സ്ത്രീ പ്രവേശനം, ശബരിമല സ്ത്രീകള്‍, ബിന്ദു അമ്മിണി, കനകദുര്‍ഗ,ശബരിമല സുപ്രീം കോടതി വിധി, ശബരിമല വീഡിയോ, sabarimala temple, women enter sabarimala, sabriamala supreme court verdict, sabarimala women entry, sabarimala women enter temple, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, ബിന്ദു അമ്മിണി, കനകദുര്‍ഗ, തന്ത്രി, നട അടച്ചു

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ സംസ്ഥാനത്ത് നടന്ന ഹർത്താലിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. അക്രമസംഭവങ്ങളിൽ ഇതുവരെ 1718 പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങൾ അന്വേഷിക്കുന്നതിനും അനന്തര നടപടികൾ സ്വീകരിക്കുന്നതിനുമായി ആരംഭിച്ച ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ ഊർജ്ജിതപ്പെടുത്തിയതായും ഡിജിപി അറിയിച്ചു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഇതുവരെ 1108 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 1009 പേർ കരുതൽ തടങ്കലിലുമുണ്ട്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്, 125 എണ്ണം. അക്രമസംഭവങ്ങളിൽ കൊച്ചിയിൽ മാത്രം 237 അറസ്റ്റുണ്ടായി.

വിവിധ ആക്രമങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 135 പൊലിസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സാധാരണക്കാരായ 129 പേർക്കും 10 മാധ്യമപ്രവർത്തകർക്കും അക്രമണങ്ങളിൽ പരിക്കേറ്റു. തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിൽ മാത്രം 26 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വ്യാപക അക്രമണം അരങ്ങേറിയ പാലക്കാട് 24 പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിക്കുകയും ഇന്നലെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനമായത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala hartal 1108 cases and 1718 arrest

Next Story
കാസർഗോഡുകാർക്ക് സന്തോഷവാർത്ത; അന്ത്യോദയ എക്‌സ്‌പ്രസിന്റെ സ്റ്റോപ്പ് നീട്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com