scorecardresearch

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് സർക്കാർ

ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുളള തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘത്തലവൻ സംസ്ഥാന സർക്കാരിനെ അറിയിച്ചു

ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുളള തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘത്തലവൻ സംസ്ഥാന സർക്കാരിനെ അറിയിച്ചു

author-image
WebDesk
New Update
jalandar bishop franco mulaykkal

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിസ്ഥാനത്തുളള കത്തോലിക്ക സഭ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തേക്കും. സംസ്ഥാന സർക്കാർ കേരള ഹൈക്കോടതിയിലാണ് ഇക്കാര്യം പറഞ്ഞത്.

Advertisment

ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചു. ബിഷപ്പിനെതിരെ ആദ്യത്തെ ആരോപണം 2014 ൽ ഉണ്ടായതാണെന്നും അതിനാൽ പ്രാഥമിക അന്വേഷണത്തിൽ മാത്രമേ അറസ്റ്റ് ചെയ്യാനാകൂവെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുളള തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘത്തലവൻ സംസ്ഥാന സർക്കാരിനെ അറിയിച്ചതായാണ് വിവരം. ജലന്ധർ സഭയിലെ ഒരു വൈദികൻ ബിഷപ്പിനെതിരെ പരാതിക്കാരിക്ക് അനുകൂലമായാണ് മൊഴി നൽകിയത്.

ഇന്നലെ അമൃത്സറിൽ ജലന്ധർ രൂപതക്ക് കീഴിലുള്ള രണ്ടു വൈദികരുടെ മൊഴികളാണ് കേരളത്തിൽ നിന്നുളള അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ സഹോദരനാണ് ഇതിലൊരാൾ. ഇദ്ദേഹമാണ് ബിഷപ്പിനെതിരെ പരാതി നൽകിയത്.

Advertisment
Catholic Church Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: