ഞായർ ലോക്ക്ഡൗൺ, രാത്രി കർഫ്യു; നിർണായക തീരുമാനം ഇന്ന്

കഴിഞ്ഞ ആഴ്ച ആരോഗ്യ വിദഗ്ധരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലും ഇളവു നൽകണം എന്ന നിർദേശം ഉയർന്നിരുന്നു

Kerala, Lockdown, Kochi

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് നടക്കും. ഞായർ ലോക്ക്ഡൗൺ, രാത്രി കർഫ്യു എന്നിവ പിൻവലിക്കണമോ തുടങ്ങിയ കാര്യങ്ങൾ അവലോകന യോഗം തീരുമാനിക്കും. കോഴിക്കോടിലെ നിപ സാഹചര്യവും യോഗം വിലയിരുത്തും.

ഓണത്തിന് ശേഷം കോവിഡ് കേസുകൾ വർധിച്ചതാണ് രാത്രി കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം കടക്കാൻ കാരണമായത്. എന്നാൽ വിചാരിച്ചതുപോലെയുള്ള വ്യാപനം ഉണ്ടായില്ല എന്നാണ് വിലയിരുത്തൽ അതുകൊണ്ട് തന്നെ ഇളവുകൾക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ച ആരോഗ്യ വിദഗ്ധരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലും ഇളവു നൽകണം എന്ന നിർദേശം ഉയർന്നിരുന്നു.

കഴിഞ്ഞ ആഴ്ച കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നേരിയ കുറവ് രേഖപ്പെടുത്തിയുട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ശതമാനമായി കുറഞ്ഞിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നരക്കാണ് അവലോകന യോഗം ചേരുക.

Also read: പരിശോധനയും ചികിത്സയും വേഗത്തില്‍; ഒറ്റ ദിവസം കൊണ്ട് കോഴിക്കോട്ട് നിപ ലാബ് സജ്ജം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala govt to take decision on sunday lockdown and night curfew today

Next Story
പരിശോധനയും ചികിത്സയും വേഗത്തില്‍; ഒറ്റ ദിവസം കൊണ്ട് കോഴിക്കോട്ട് നിപ ലാബ് സജ്ജംNipah, Nipah Lab, Kerala Health Department
The moderation of comments is automated and not cleared manually by malayalam.indianexpress.com