കൊച്ചി: അപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഹനാന്റെ അപകട വിവരമറിഞ്ഞ് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചികിത്സയെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തതായും മന്ത്രി അറിയിച്ചു. തുടര്‍ന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും കെകെ ശൈലജ വ്യക്തമാക്കി.

വടകരയിൽ നിന്നും എറണാകുളത്തേക്കുളള യാത്രക്കിടെ കൊടുങ്ങല്ലൂരിൽ കാറപകടത്തിൽ പെട്ടാണ് ഹനാൻ ഹമീദിന് സാരമായ പരിക്ക് പറ്റിയത്. നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് ഹനാനെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എംആർഐ സ്‌കാനിംങിന് വിധേയയാക്കി.

കഴിഞ്ഞ വെളളിയാഴ്ച രാവിലെയാണ് വിവിധ പരിപാടികൾക്കായി ഹനാൻ സുഹൃത്തിന്റെ കാറിൽ യാത്ര പുറപ്പെട്ടത്. വർക്കലയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇവർ പിന്നീട് തിരുവനന്തപുരത്തേക്ക് പോയി. അവിടെ ഓൾ ഇന്ത്യ റേഡിയോവിൽ ആയിരുന്നു പരിപാടി. പിന്നീട് അവിടെ നിന്നാണ് കോഴിക്കോടേക്ക് പോയത്. കോഴിക്കോട് നിന്നും വടകരയിലേക്കായിരുന്നു യാത്ര. ഇവിടെ മൂന്ന് കടകളുടെ ഉദ്ഘാടന ചടങ്ങിനായാണ് ഹനാൻ എത്തിയത്. ഇന്നലെ ആയിരുന്നു ഉദ്ഘാടനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ