തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്രെ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രത്യേക സംഘത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 25 അംഗ സംഘത്തെയാണ് പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്. സംഘത്തലവന് മാസം ഒന്നേകാൽ ലക്ഷം രൂപ വേതനം നിശ്ചയിച്ച് ഉത്തരവിന് ഭരണാനുമതിയായി.

സംഘത്തിന് പ്രതിമാസം 41 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്ക്. ടീം ലീഡർക്കു കീഴിൽ പ്രവർത്തിക്കുന്ന സംഘത്തിൽ നാലു കണ്ടന്റ് മാനേജർമാരുണ്ടാകും. ഇവർക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് ഡവലപ്പർമാർക്ക് 25,000 രൂപ വീതമാണു ശമ്പളം. രണ്ടു ഡേറ്റാ അനലിസ്റ്റുകൾക്ക് അര ലക്ഷം രൂപ വീതവും മൂന്നു കണ്ടന്റ് അസിസ്റ്റന്റുമാർക്ക് 25,000 രൂപ വീതവും പ്രതിഫലം തീരുമാനിച്ചിട്ടുണ്ട്.

കണ്ടന്റ് ഡവലപ്മെന്റ് വെണ്ടർമാർക്ക് ആകെ മൂന്നു ലക്ഷം രൂപയും ഡേറ്റാ വെണ്ടർമാർക്ക് രണ്ടു ലക്ഷം രൂപയും ക്യാംപെയ്ൻ വെണ്ടർമാർക്ക് എട്ടു ലക്ഷം രൂപയും പ്രതിമാസം ചിലവഴിക്കും. സമൂഹ മാധ്യമങ്ങളിൽ നിന്ന് എഴുത്തുകൾ, ഓഡിയോ, വിഡിയോ തുടങ്ങിയ ഉള്ളടക്കങ്ങൾ ശേഖരിച്ചു മറിച്ചു വിൽക്കുന്ന കമ്പനികൾക്കു 10 ലക്ഷം രൂപ നൽകി ഡേറ്റാബേസ് സ്വന്തമാക്കാനും തീരുമാനമുണ്ട്. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook