തിരുവനന്തപുരം : കൊട്ടിയൂർ പീഡനക്കേസിലെ മുഖ്യപ്രതി റോബിൻ വടക്കുംഞ്ചേരിയെ സഹായിച്ചു എന്ന് ആരോപണം നേരിടുന്ന ഫാദർ തോമസ് തേരകത്തെയും സിസ്റ്റർ ബെറ്റിയേയും വയനാട് ശിശുക്ഷേമസമിതിയിൽ നിന്നും സർക്കാർ പുറത്താക്കി. വയനാട് ശിശുക്ഷേമ സമിതി പൂർണ്ണമായും സർക്കാർ പിരിച്ചു വിട്ടു. പകരം കോഴിക്കോട് ശിശുക്ഷേമ സമിതിക്ക് പകരം ചുമതല നൽകിയിരിക്കുകയാണ്.ഇവർക്ക് എതിരായ ആരോപണത്തെക്കുറിച്ച് സാമൂഹ്യക്ഷേമ വകുപ്പ് അന്വേഷണം പ്രഖാപിച്ചിരുന്നു.​​ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് മന്ത്രി കെ.കെ ശൈലജ ഞ്ഞ ഇവർക്ക് എതിരെ നടപടി എടുത്തത്.

ഫാ.തോമസ് ജോസഫ് തേരകത്തെ മാനന്തവാടി രൂപതാ വക്താവ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ശിശുക്ഷേമ സമിതി ചെയർമാൻ എന്ന നിലയിൽ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾക്ക് രൂപതയുമായി ബന്ധമൊന്നുമില്ലെന്നും ഇത്തരം വീഴ്ചവരുത്തി എന്ന് ആരോപിക്കപ്പെടുന്ന ഒരാൾ വക്താവായി തുടരുന്നത് അനുചിതമാണ് എന്നും കരുതുന്നതായി രൂപതാ നേതൃത്വം കരുതന്നുവെന്നും മാനന്തവാടി ബിഷപ്പ് പ്രസ്താവന ഇറക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ