തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ സഹായം അഭ്യർത്ഥിച്ച് കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചു. 4796.35 കോടി രൂപയുടെ സഹായമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥ നഷ്ടം ഇതിനേക്കാളും കൂടുതലാണെങ്കിലും കേന്ദ്ര മാനദണ്ഡപ്രകാരം ഉൾക്കൊള്ളിക്കാവുന്ന തുകയാണ് കണക്കിൽപ്പെടുത്തിയത്. നിവേദനത്തിൽ തുടർനടപടി തീരുമാനിക്കാനുള്ള കേന്ദ്ര യോഗം തിങ്കളാഴ്ച നടന്നേക്കും.

പ്ര​​​ള​​​യ​​​ദു​​​ര​​​ന്തത്തി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​ർ, ത​​​ക​​​ർ​​​ന്ന വീ​​​ടു​​​ക​​​ൾ, കൃ​​​ഷി നാ​​​ശം, ആ​​​ടു​​​മാ​​​ടു​​​ക​​​ളു​​​ടെ​​​യും പ​​​ക്ഷി-​​​മൃ​​​ഗാ​​​ദി​​​ക​​​ളു​​​ടെ​​​യും നാ​​​ശ​​​ന​​​ഷ്ടം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് 4796 കോടിയു​​​ടെ സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പതിമൂന്നര കോടി രൂപയാണ് ആവശ്യപ്പെടുന്നത്. പൂർണ്ണമായി തകർന്ന വീടുകൾക്ക് 103 കോടി രൂപ നിർദേശിക്കുന്നു. ഭാഗികമായി തകർന്ന വീടുകൾക്ക് 853 കോടിയും ചെറിയ കേടുപാടുള്ളവയ്ക്ക് 1753 കോടിയും അഭ്യർത്ഥിച്ചു.

അ​​​തേ​​​സ​​​മ​​​യം, പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 40,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യി മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ൻ കൂ​​​ടി​​​യാ​​​യ മ​​​ന്ത്രി ഇ.​​​പി.ജ​​​യ​​​രാ​​​ജ​​​ൻ അ​​​റി​​​യി​​​ച്ചു. ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്കും വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു​​​മു​​​ണ്ടാ​​​യ ന​​​ഷ്ടം ഇ​​​നി​​​യും ക​​​ണ​​​ക്കാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്, വി​​​ദ്യാ​​​ഭ്യാ​​​സം, കൃഷി, വീ​​​ടു​​​ക​​​ൾ​​​ എ​​​ന്നീ മേഖലകളിലാണ് ഇ​​​ത്ര​​​യും ന​​​ഷ്ടം പ്രാ​​​ഥ​​​മി​​​ക​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.