തിരുവനന്തപുരം: വനിതാ മതിൽ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അവധി നൽകാൻ ഡിഡിഇമാർക്ക് അഡീ. ഡിപിഐ നിർദേശം നൽകി. ഗതാഗതക്കുരുക്കിന് സാധ്യത ഉള്ളതിനാലാണ് നടപടിയെന്നു എഡിപിഐ അറിയിച്ചു.

വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ സ്കൂളുകൾക്ക് ഇന്ന് ഉച്ചകഴിഞ്ഞ് അവധി നൽകിയതിനെതിരെ യുവമോർച്ച ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് പ്രർത്തകർ മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞു. വനിതാ മതില്‍ കാരണം നഗരത്തില്‍ തിരക്ക് ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചത്.

ഗതാഗതക്കുരുക്ക് ചൂണ്ടിക്കാണിച്ച് ഡെപ്യൂട്ടി ഡയറക്ടറാണ് അവധി പ്രഖ്യാപിച്ചത്. ഈ ദിവസത്തിനു പകരം ജനുവരി 19 പ്രവർത്തിദിനമായിരിക്കുമെന്നും അറിയിച്ചു. വനിതാ മതിൽ നടക്കുന്ന സാഹചര്യത്തിൽ എല്ലായിടത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.