Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

കുപ്പി വെള്ളത്തിന്റെ വില കുറച്ച നടപടി; സർക്കാരിന്റെ അപ്പീലിൽ സ്റ്റേ ആവശ്യം ഹൈക്കോടതി നിരസിച്ചു

കുപ്പി വെള്ളത്തിന്റെ വില 20 രൂപയിൽനിന്ന് നിന്ന് 13 രൂപയായി കുറച്ച ഉത്തരവാണ് സിംഗിൾ ബെഞ്ച് തടഞ്ഞത്

Bottled water, kerala high court stay, കുപ്പിവെള്ളം, price, വില, kerala, കേരളം, rs 13, 13 രൂപ, iemalayalam, ഐഇമലയാളം

കൊച്ചി: കുപ്പി വെള്ളത്തിന്റെ വില കുറച്ച സർക്കാർ നടപടി സ്റ്റേ ചെയ്തതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ സ്റ്റേ ആവശ്യം ഹൈക്കോടതി നിരസിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. വില 20 രൂപയിൽനിന്ന് നിന്ന് 13 രൂപയായി കുറച്ച ഉത്തരവാണ് സിംഗിൾ ബെഞ്ച് തടഞ്ഞത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

കുപ്പിവെള്ള നിർമാതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ നേരത്തെ സ്റ്റേ അനുവദിച്ചത്. കുപ്പി വെള്ളത്തെ അവശ്യസാധന പട്ടികയിൽ ഉൾപ്പെടുത്തിയായിരുന്നു സർക്കാർ നടപടി. പാക്കേജ്ഡ് കമോഡിറ്റീസ് കേന്ദ്ര സർക്കാരിന്റെ പരിധിയിലാണ് വരുന്നതെന്നും സർക്കാരിന് ഇടപെടാൻ അധികാരമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. തങ്ങളെ കേൾക്കാതെയും ഉൽപ്പാദന മാനദണ്ഡങ്ങൾ പരിഗണിക്കാതെയുമാണ് സർക്കാർ വില കുറച്ചതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

Read More: നിയമസഭയിൽ ഒന്നും മറച്ചുവച്ചിട്ടില്ല, സിൽവർ ലൈനിലെ എതിർപ്പിൽ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala govt order to reduce bottle water price high court stay order

The moderation of comments is automated and not cleared manually by malayalam.indianexpress.com