scorecardresearch

സോളാർ കേസ്: തുടരന്വേഷണത്തിന് ഉത്തരവിറങ്ങി; ഡിജിപി രാജേഷ് ദിവാന് അന്വേഷണ ചുമതല

മന്ത്രിസഭയുടെ തീരുമാന പ്രകാരം ആരോപണം സംബന്ധിച്ച് പൊതുഅന്വേഷണം നടത്തണമെന്നാണ് രാവിലെ പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്

മന്ത്രിസഭയുടെ തീരുമാന പ്രകാരം ആരോപണം സംബന്ധിച്ച് പൊതുഅന്വേഷണം നടത്തണമെന്നാണ് രാവിലെ പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
solar commission

തിരുവനന്തപുരം: സോളാർ കമ്മിഷൻ റിപ്പോർട്ടിലെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള ഉന്നത നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരേ ക്രിമിനൽ, വിജിലൻസ് കേസെടുത്ത് പ്രാഥമികമായി അന്വേഷിക്കാനുള്ള ഉത്തരവ് ഇറങ്ങി. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല. മന്ത്രിസഭയുടെ തീരുമാന പ്രകാരം ആരോപണം സംബന്ധിച്ച് പൊതുഅന്വേഷണം നടത്തണമെന്നാണ് രാവിലെ പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്.

Advertisment

ക്രിമിനലും വിജിലൻസും ആയ കേസുകൾ പ്രത്യേക സംഘത്തെ വച്ച് പരിശോധിക്കാനാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും പ്രത്യേക കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി. ആരോപണവിധേയരായ ആരുടെയും പേരുകൾ പറയുന്നില്ല.

അതേസമയം, സോ​ളാ​ർ ജു​ഡീ​ഷ്യ​​ൽ ക​മീ​ഷ​​ൻ റി​പ്പോ​ർ​ട്ട്​ ഇന്ന്​ നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കും. ഒ​രു ദി​വ​സ​ത്തേ​ക്ക്​ മാ​ത്ര​മാ​യി രാ​വി​ലെ ഒ​മ്പ​തി​ന്​ ചേ​രു​ന്ന നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച്​ പി​രി​യും. സഭയിൽ റിപ്പോർട്ടിന്മേൽ ച​ർ​ച്ച ഉ​ണ്ടാ​വി​ല്ല.

Solar Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: