Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

തമിഴ് വനിതാ സംഘത്തിന് ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍; 500 പുരുഷന്മാരും സംഘത്തില്‍

സ്ത്രീകളുടെ കൂടെ അ​ഞ്ഞൂ​റോ​ളം പു​രു​ഷ​ന്മാ​രും ശബരിമലയിലെത്തും

ചെന്നൈ: തമിഴ്നാട്ടില്‍ നിന്നുളള യുവതികളുടെ സംഘത്തിന് ശബരിമലയില്‍ പ്രവേശിക്കാന്‍ സംരക്ഷണം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. തമിഴ്നാട്ടില്‍ നിന്നുളള വനിതാ സംഘടനയായ ‘മനിതി’യുടെ നേതൃത്വത്തിലാണ് ഡിസംബര്‍ 23ന് യുവതികള്‍ എത്തുന്നത്. തങ്ങള്‍ക്ക് സുരക്ഷ നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി സംഘാടകര്‍ അറിയിച്ചു. നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നുള്ള 20 സ്ത്രീ​ക​ളും കേ​ര​ള​ത്തി​ൽ​നി​ന്ന്​ പ​ത്തോ​ളം പേ​രു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​കു​ക.

ക​ർ​ണാ​ട​ക, ഒ​ഡി​ഷ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഓ​ൾ ഇ​ന്ത്യ റാ​ഡി​ക്ക​ൽ വി​മെൻ ഓ​ർ​ഗ​നൈ​സേ​ഷ​നും (എഐആ​ർ​ഡ​ബ്ല്യുഒ) കേ​ര​ള​ത്തി​ൽ​നി​ന്ന് ആ​ദി​വാ​സി സം​ഘ​ട​ന​ക​ളും യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ‘ന​വോ​ത്ഥാ​ന കേ​ര​ളം ശ​ബ​രി​മ​ല​യി​ലേ​ക്ക്’​എ​ന്ന ഫെയ്​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ഞൂ​റോ​ളം പു​രു​ഷ​ന്മാ​രും സം​ഘ​ത്തി​ലു​ണ്ടാ​കും.

യാത്രയ്ക്ക് വേണ്ട സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ രണ്ടാഴ്ച മുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അപേക്ഷ അയച്ചത്. ശനിയാഴ്ച ഇതിന് മറുപടി ലഭിച്ചതായും യാത്രയ്ക്ക് വേണ്ടി ഒരുങ്ങുകയാണെന്നും മനിതി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിന്‍മേല്‍ വിശ്വാസമുണ്ടെന്നും ദര്‍ശനം നടത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും സംഘാടകര്‍ പറഞ്ഞു.

സര്‍ക്കാരിനെ പോലും വെല്ലുവിളിച്ച് വന്നത് കാരണമാണ് തൃപ്തി ദേശായിയെ പോലെ ഉളളവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതെ വന്നതെന്ന് ഇവര്‍ പ്രതികരിച്ചു. അയ്യപ്പനെ കണ്ട് ദര്‍ശനം നടത്തുക എന്നത് മാത്രമാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും സംഘടന പ്രതികരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala govt assures protection for women organization to enter sabarimala

Next Story
‘ബിജെപിയുടെ ഹര്‍ത്താലായാലും അംഗീകരിക്കില്ല’; തുറന്നടിച്ച് അല്‍ഫോണ്‍സ് കണ്ണന്താനംAlphonnse Kannanthanam, അല്‍ഫോണ്‍സ് കണ്ണന്താനം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com