Latest News

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; മൊബൈൽ സർവീസ് കേന്ദ്രങ്ങൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം

അതി തീവ്ര വ്യാപനം മുൻ നിർത്തി ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന മലപ്പുറം ഒഴിക്കെ മറ്റു പതിമൂന്ന് ജില്ലകളിലും നാളെ മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും

Triple lockdown withdrawn in three districts extended in Malappuram

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. അതി തീവ്ര വ്യാപനം മുൻ നിർത്തി ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന മലപ്പുറം ഒഴിക്കെ മറ്റു പതിമൂന്ന് ജില്ലകളിലും നാളെ മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

ഇനി മുതൽ ചൊവ്വ, ശനി ദിവസങ്ങളിൽ കൂടുതൽ കടകൾക്ക് തുറന്നു പ്രവർത്തിക്കാം. മൊബൈൽ ഫോൺ, കമ്പ്യുട്ടർ എന്നിവ അറ്റകുറ്റപണികൾ നടത്തുന്ന കടകൾ, ഗ്യാസ് സ്റ്റവ് അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപണികൾ നടത്തുന്നതുമായ കടകൾ, കണ്ണടകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ എന്നിവക്കാണ് ആഴ്ചയിൽ രണ്ടു ദിവസം തുറന്നു പ്രവർത്തിക്കാനുള്ള അനുമതി.

ഇതിനു പുറമെ ചകിരി ഉപയോഗിച്ചുള്ള കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി അവ ചൊവ്വ, ശനി ദിവസങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള അനുമതിനൽകി. വുമൺ ഹൈജീൻ സാധനങ്ങൾ വില്പന സ്ഥലത്തേക്ക് എത്തിക്കുന്ന വാഹനങ്ങൾക്കും നാളെ മുതൽ അനുമതി നൽകിയിട്ടുണ്ട്.

Read Also: വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് നേരത്തെ; പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നൽകും

സംസ്ഥാനത്തെ ലോക്ക്ഡൗൺ ഫലം കാണുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. നിയന്ത്രണങ്ങൾ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ കാര്യമായി പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഓരോ ദിവസവും കുറഞ്ഞു വരുന്നുണ്ട്. ഇന്ന് സംസ്ഥാനത്ത് 22,318 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala govt announces more lockdown relaxations in state

Next Story
വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് നേരത്തെ; പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നൽകുംcovid19, കോവിഡ് 19, coronavirus, കൊറോണ വൈറസ്, covid 19 vaccine, കോവിഡ് 19 വാക്സിൻ, corona virus vaccine, കൊറോണ വൈറസ് വാക്സിൻ, covid 19 vaccine kerala, കോവിഡ് 19 വാക്സിൻ കേരളം, covid 19 vaccine proudction kerala, കോവിഡ് 19 വാക്സിൻ ഉത്പാദനം കേരളം, ksdp, കെഎസ്‌ഡിപി, ep jayarajan, ഇപി ജയരാജൻ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express