scorecardresearch

ഹേമാകമ്മിറ്റി:ഹൈക്കോടതി നിർദേശം സ്വാഗതാർഹമാണെന്ന് ഗവർണ്ണർ

ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപം സമർപ്പിക്കണമെന്നാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്.വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപം സമർപ്പിക്കണമെന്നാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്.വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

author-image
WebDesk
New Update
governor | kerala | Arif Mohammed Khan

ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്ന ഹൈക്കോടതി നിർദേശം സ്വാഗതാർഹമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 'റിപ്പോർട്ടിൽ തുടർനടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. റിപ്പോർട്ടിൽ ആരുടെയെങ്കിലും പേരുകൾ ഉണ്ടെങ്കിൽ അന്വേഷണ ഏജൻസികൾക്ക് നടപടി സ്വീകരിക്കാമെന്നും ഗവർണർ പറഞ്ഞു.ഹൈക്കോടതി നിരീക്ഷണങ്ങളെ സർക്കാർ ബഹുമാനിക്കുമെന്ന് കരുതുന്നു. റിപ്പോർട്ട് താൻ കണ്ടിട്ടില്ല. സ്ത്രീകളെ വിനോദോപാധി മാത്രമായി നോക്കിക്കാണുന്നതാണ് പ്രശ്നം. നിയമനടപടികൾ മാത്രം പോരാ, സമൂഹത്തിന്റെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം നമ്മളത് മറന്നു കളയൻ പാടുള്ളതല്ല'.-ഗവർണ്ണർ പറഞ്ഞു.

Advertisment

പൂർണമായ റിപ്പോർട്ട് ഹൈക്കോടതി ചോദിച്ച സാഹചര്യത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.  ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണരൂപം സമർപ്പിക്കണമെന്നാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്. വിഷയത്തിൽ എന്തൊക്കെ ചെയ്യാം എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

Hema Committee Report Malayalam Film Industry Arif mohammed khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: