/indian-express-malayalam/media/media_files/2025/09/02/governor-2025-09-02-11-38-28.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരുമായുള്ള ഏറ്റുമുട്ടൽ കടുപ്പിച്ച് ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. വിസി നിയമനത്തിനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ധൂലിയ സമിതിയുടെ ശുപാർശ അവഗണിച്ച് മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചെന്നാണ് ഗവർണറുടെ പ്രധാന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു.
സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെ നിയമിക്കണമെന്നും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. പ്രിയ ചന്ദ്രനെ വിസിയായി നിയമിക്കണമെന്നുമാണ് സത്യവാങ്മൂലത്തിലെ പ്രധാന ആവശ്യം. സമിതി തയ്യാറാക്കിയ രണ്ട് പട്ടികയിലും ഇരുവരും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ നിയമിക്കാൻ അനുമതി നൽകണമെന്നുമാണ് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: 'ലൈംഗിക കുറ്റവാളികൾ കിടക്ക് അകത്ത്'; രാഹുലിനെ ട്രോളി പി.പി ദിവ്യ
സിസ തോമസ് വിസിയായിരുന്ന കാലത്ത് സർവകലാശാലയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാരോപിച്ച് മുഖ്യമന്ത്രി നൽകിയ പട്ടികയിൽ ഇവരെ ഒഴിവാക്കിയിരുന്നു. മാധ്യമ വാർത്തകൾ മാത്രമാണ് ഇതിന് ആധാരമെന്നാണ് ഗവർണറുടെ മറുവാദം. ഡിജിറ്റൽ സർവകലാശാലയിലേക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ച സജി ഗോപിനാഥ്, എം.എസ് രാജശ്രീ എന്നിവരെയും ഗവർണർ തള്ളി.
Also Read: രാഹുലിന് ഇരട്ട പ്രഹരം; കോൺഗ്രസിൽ നിന്ന് പുറത്താക്കി, എംഎൽഎ സ്ഥാനവും ഒഴിയണമെന്നാവശ്യം ശക്തം
യോഗ്യതാ പ്രശ്നങ്ങളെ തുടർന്ന് മുൻപ് കോടതി പുറത്താക്കിയ വ്യക്തിയാണ് രാജശ്രീ എന്നും, സജി ഗോപിനാഥിനെതിരെ ഓഡിറ്റ് സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും ഗവർണർ കോടതിയെ അറിയിച്ചു.
Read More: ആര് കാക്കും കോഴിക്കോടൻ കോട്ട?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us