സ്ത്രീസുരക്ഷിത കേരളത്തിനായി ഗവര്‍ണറുടെ ഉപവാസം ആരംഭിച്ചു

രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഉപവാസം വൈകിട്ട് ആറിന് അവസാനിക്കും

Governor Arif Mohammed Khan, Governor Arif Mohammed Khan will for women security, violence against women, Governor Arif Mohammed Khan on violence against women, dowry death, n, Governor Arif Mohammed Khan on dowry death, vismaya case, dowry death cases kerala, cases of violence against women kerala, ie malayalam
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്ത്രീധന പീഡനത്തെത്തുടർന്ന് മരിച്ച വിസ്മയയുടെ വീട് സന്ദർശിച്ചപ്പൊൾ. ഫൊട്ടോ: ട്വിറ്റർ/കേരള ഗവർണർ

തിരുവനന്തപുരം: സ്ത്രീകള്‍ക്കു സുരക്ഷയുള്ള കേരളത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉപവാസം ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഉപവാസം വൈകിട്ട് ആറിന് അവസാനിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അപൂര്‍വ സംഭവമാണ് ഗവര്‍ണര്‍ ഉപവസിക്കുന്നത്.

കേരള ഗാന്ധി സ്മാരക നിധിയും മറ്റു ഗാന്ധിയന്‍ സംഘടനകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീസുരക്ഷയ്ക്കുവേണ്ടി ഗാന്ധിയന്‍ സംഘടനകള്‍ ജില്ലകള്‍തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും.

വൈകിട്ട് 4.30ന് തിരുവനന്തപുരം ഗാന്ധിഭവനില്‍ ഉപവാസ-പ്രാര്‍ത്ഥനാ യജ്ഞം നടക്കും. ഇതില്‍ പങ്കെടുത്താണ് വൈകിട്ട് ആറിന് ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കുക.

Also Read: അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക; കൂടുതല്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചു

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മരിച്ച കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ അനുശോചനം അറിയിച്ചിരുന്നു. കേരളത്തിലെ ഓരോ പെണ്‍കുട്ടിയും തന്റെ മകളാണെന്നും വിസ്മയയും തന്റെ മകളാണെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി കേരളത്തില്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala governor arif mohammed khan protest for women security dowry

Next Story
Kerala Lottery Sthree Sakthi SS 260 Result: സ്ത്രീശക്തി SS-260 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുkerala lottery,കേരള ഭാഗ്യക്കുറി, kerala lottery result today, കേരള ഭാഗ്യക്കുറി ലോട്ടറി ഫലം, kerala lottery results, sthree sakthi lottery, സ്ത്രീശക്തി ഭാഗ്യക്കുറി, Sthree Sakthi SS 257, സ്ത്രീശക്തി SS 257, Sthree Sakthi SS 257 draw date, സ്ത്രീശക്തി SS 257 നറുക്കെടുപ്പ് തിയതി, akshaya lottery, akshaya lottery result, karunya lottery, karunya lottery result, nirmal lottery, nirmal lottery result, win win lottery, win win lottery result, bhagy mithra lottery, bhagy mithra lottery draw date, christmas new year bumper lottery, christmas new year bumper lottery draw date, christmas new year bumper lottery ticket price, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com